Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്മിതയുടെ തിരോധാനം:...

സ്മിതയുടെ തിരോധാനം: സി.ബി.ഐ അന്വേഷണ ഉത്തരവിനെതിരെ ഭര്‍ത്താവിന്‍െറ ഹരജി

text_fields
bookmark_border
സ്മിതയുടെ തിരോധാനം: സി.ബി.ഐ അന്വേഷണ ഉത്തരവിനെതിരെ ഭര്‍ത്താവിന്‍െറ ഹരജി
cancel

കൊച്ചി: ദുബൈയില്‍ ഭര്‍ത്താവിനടുത്തത്തെി മൂന്നാം ദിവസം കാണാതായ നവവധു, ഇടപ്പള്ളി സ്വദേശി സ്മിതയുടെ തിരോധാനം സി.ബി.ഐ അന്വേഷിക്കണമെന്ന ഹൈകോടതി ഉത്തരവിനെതിരെ ഭര്‍ത്താവിന്‍െറ ഹരജി. തന്‍െറ നിലപാട് തേടാതെയാണ് സി.ബി.ഐ അന്വേഷണത്തിന് സിംഗ്ള്‍ബെഞ്ച് ഉത്തരവിട്ടത്. കോടതിയെ ഏല്‍പിച്ച പാസ്പോര്‍ട്ട് ജനുവരി 20നകം വിട്ടുകിട്ടാത്ത പക്ഷം അമേരിക്കയിലെ ജോലി നഷ്ടപ്പെടുമെന്നും, കേസിലെ പ്രതിയായ സ്മിതയുടെ ഭര്‍ത്താവ് സാബുവെന്ന വി.പി. ആന്‍റണി ഹരജിയില്‍ ചൂണ്ടിക്കാട്ടി. ക്രൈംബ്രാഞ്ച് അന്വേഷണം കാര്യക്ഷമമല്ളെന്നും ഫലപ്രദ അന്വേഷണത്തിന് സി.ബി.ഐയെ കേസ് ഏല്‍പിക്കണമെന്നും ആവശ്യപ്പെട്ട് സ്മിതയുടെ പിതാവ് ഇടപ്പള്ളി അലശക്കോടത്ത് ജോര്‍ജ് നല്‍കിയ ഹരജിയിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. എന്നാല്‍, തന്‍െറ വിശദീകരണം തേടാതെ പുറപ്പെടുവിച്ച വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ്  അപ്പീല്‍.  കോടതിയെ ഏല്‍പിച്ച പാസ്പോര്‍ട്ട് തിരികെ നല്‍കണമെന്നും ആവശ്യപ്പെടുന്നു.
സ്മിതയുടെ ദുരൂഹമായ തിരോധാനവുമായി ബന്ധപ്പെട്ട് വ്യാജ രേഖ ചമച്ചുവെന്ന് വ്യക്തമായതിനെ തുടര്‍ന്ന് ഭര്‍ത്താവ് പത്താം വര്‍ഷം കസ്റ്റഡിയിലായിരുന്നു. പിന്നീട് ജാമ്യം അനുവദിച്ചു. പാസ്പോര്‍ട്ട് വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് സാബു നേരത്തെ നല്‍കിയ ഹരജി കോടതി തള്ളിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:smitha case
Next Story