കേരളത്തിന്‍േറത് മികച്ച സിനിമാ ആസ്വാദന സംസ്കാരം –ഉപരാഷ്ട്രപതി
text_fieldsകോട്ടയം: മികച്ച സിനിമാ ആസ്വാദന സംസ്കാരം നിലനില്‍ക്കുന്ന കേരളം ദൃശ്യപഠന സ്ഥാപനങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ സ്ഥലമാണെന്ന് ഉപരാഷ്ട്രപതി എം. ഹാമിദ് അന്‍സാരി. ഗ്രാമങ്ങളില്‍ പോലും ചലച്ചിത്ര ആസ്വാദനത്തിനായുള്ള സൊസൈറ്റികളും ക്ളബുകളും സജീവമാണെന്നത് ഇതിന്‍െറ തെളിവാണെന്നും അദ്ദേഹം പറഞ്ഞു. പള്ളിക്കത്തോട് തെക്കുംതലയിലെ കെ.ആര്‍. നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു. ഉപരാഷ്ട്രപതി. തികച്ചും പിന്നാക്ക അവസ്ഥയില്‍നിന്ന് രാജ്യത്തിന്‍െറ പരമോന്നത പദവിയിലത്തെുകയും ലാളിത്യവും വിനയവും കൈവിടാതിരിക്കുകയും ചെയ്ത കെ.ആര്‍. നാരായണന്‍െറ പേരില്‍ ഇത്തരത്തിലുള്ള സ്ഥാപനം തുടങ്ങിയത് ഏറെ ആഹ്ളാദം പകരുന്നു. ഇതിനെ ദൃശ്യ-ചലച്ചിത്ര മേഖലയിലെ പഠന ഗവേഷണ സ്ഥാപനമായി ഉയര്‍ത്താന്‍ കൂട്ടായ പരിശ്രമം ഉണ്ടാവണം.
ചലച്ചിത്രമേഖലയില്‍ പുതിയ ചിന്താധാരയും പ്രതിഭയും സമ്മേളിക്കുന്ന ന്യൂജനറേഷന്‍ സംവിധായകരെയും സാങ്കേതിക വിദഗ്ധരെയും അഭിനേതാക്കളെയും രൂപപ്പെടുത്തിയെടുക്കുന്നതില്‍ സ്ഥാപനത്തിന് വലിയ പങ്ക് വഹിക്കാനാവും. കേരളത്തിന്‍െറ രാജ്യാന്തര ചലച്ചിത്രമേള ഇതിനകം അന്തര്‍ദേശീയ ചലച്ചിത്ര കലണ്ടറില്‍ ഇടംപിടിച്ചുകഴിഞ്ഞതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
സിനിമയുടെ എല്ലാ മേഖലയിലും സാങ്കേതിക വിപ്ളവം പരിവര്‍ത്തനം കൊണ്ടുവന്നു. ഈ സാഹചര്യത്തിലാണ് വരുംതലമുറകളെ ചലച്ചിത്ര രംഗത്തെ മാറ്റങ്ങള്‍ക്ക് അനുസൃതമായി രൂപപ്പെടുത്തേണ്ടതിന്‍െറ ആവശ്യകത വര്‍ധിക്കുന്നതെന്നും ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി.
കേരള ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രിമാരായ പി.കെ. അബ്ദുറബ്ബ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.എം. മാണി എം.എല്‍.എ, ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ജി. രാജശേഖരന്‍, രജിസ്ട്രാര്‍ മോഹന്‍ എബ്രഹാം എന്നിവര്‍ സംസാരിച്ചു. എം.പിമാരായ ജോസ് കെ. മാണി, ആന്‍ോ ആന്‍റണി, എന്‍. ജയരാജ് എം.എല്‍.എ, ഡി.ജി.പി ടി.പി. സെന്‍കുമാര്‍, കോട്ടയം കലക്ടര്‍ യു.വി. ജോസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജോഷി ഫിലിപ്പ് എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.