ഭൂമി പിടിച്ചെടുക്കല്‍ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു
text_fieldsപരപ്പനങ്ങാടി: ഭൂസമര സമിതി ജില്ലാ കമ്മിറ്റിയും വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റിയും സംയുക്തമായി നടത്തിയ ഭൂസമര മാര്‍ച്ചിനു നേരെ പൊലീസ് ലാത്തി വീശി. പരപ്പനങ്ങാടി പാലത്തിങ്ങലിലെ സര്‍ക്കാര്‍ ഭൂമിയിലേക്കാണ് മാര്‍ച്ച് നടത്തിയത്. സര്‍ക്കാര്‍ ഭൂമിക്ക് സമീപത്ത് വെച്ച് പൊലീസ് തീര്‍ത്ത വലയത്തിനരികെ പൊലിസ് സമരക്കാരെ തടയാൻ ശ്രമിച്ചത് സംഘർഷത്തിലും ലാത്തിയടിയിലും കലാശിച്ചു. പ്രധാന കവാടത്തിൽ നിന്നുള്ള പാലം പൊലിസ് തടഞ്ഞതോടെ സ്ത്രീകളടക്കം ഉള്ള നിരവധി പേർ കനാലിൽ ഇറങ്ങി മറുകര പറ്റിയാണ് സമര മുഖത്തെത്തിയത്. മൂന്നോളം ഉൾവഴികളിലൂടെയും സമരക്കാർ സമരഭൂമിയിലെത്തി. വെൽഫയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി തെന്നിലാപുരം രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വെൽഫയർ പാർട്ടി ജില്ലാ പ്രസിഡൻറ് എം.ഐ അബ്ദുൽ റഷീദ് അധ്യക്ഷത വഹിച്ചു. ജില്ലാ നേതാക്കളായ കൃഷ്ണൻ കുനിയിൽ, ഷാക്കിർ ചങ്ങരം കുളം, അഹമ്മദ് പൊന്നാനി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.