സംസ്ഥാന സ്കൂള്‍ കലോത്സവം: സ്വര്‍ണക്കപ്പ് 18ന് കലോത്സവനഗരിയില്‍
text_fieldsതിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കലോത്സവത്തിലെ വിജയികള്‍ക്ക് സമ്മാനിക്കുന്ന സ്വര്‍ണക്കപ്പ് ആതിഥേയ ജില്ലയായ തിരുവനന്തപുരത്ത് 18ന് എത്തിക്കും.
കോഴിക്കോട്ടുനിന്ന് എത്തുന്ന കപ്പ് കേശവദാസപുരത്ത് വിദ്യാഭ്യാസ മന്ത്രിയുടെയും മറ്റ് ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ ഏറ്റുവാങ്ങും.
തുടര്‍ന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്‍െറ പ്രധാന വേദിയായ പുത്തരിക്കണ്ടം മൈതാനത്ത് എത്തിക്കും. സ്വര്‍ണക്കപ്പ് വഹിച്ചുള്ള സ്വീകരണ ജാഥക്ക് കേശവദാസപുരം മുതല്‍ പുത്തരിക്കണ്ടംവരെ വിവിധ സ്കൂളുകളുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കും. കലോത്സവ നഗരിയില്‍ എത്തിക്കുന്ന കപ്പ് ഒൗദ്യോഗിക നടപടികള്‍ക്കുശേഷം പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഏറ്റുവാങ്ങി പൊലീസ് സുരക്ഷയില്‍ ജില്ലാ ട്രഷറിയില്‍ സൂക്ഷിക്കും.
ഹെല്‍പ് ഡെസ്കുകള്‍ 18ന് തുടങ്ങും
സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് തലസ്ഥാനത്ത് എത്തുന്നവരെ സഹായിക്കാനുള്ള ഹെല്‍പ് ഡെസ്കുകള്‍ 18ന് പ്രവര്‍ത്തനം തുടങ്ങും. ‘മാധ്യമ’ത്തിന്‍െറ സഹകരണത്തോടെയാണ് കലോത്സവത്തിനത്തെുന്നവര്‍ക്ക് സഹായ കേന്ദ്രങ്ങള്‍ തുറക്കുന്നത്. തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന്‍, പ്രധാന ബസ് സ്റ്റാന്‍ഡുകള്‍ എന്നിവിടങ്ങളിലാണ് കേന്ദ്രങ്ങള്‍ ആരംഭിക്കുക. ഇവിടെ മുഴുസമയ വളന്‍റിയര്‍മാര്‍ സഹായത്തിനുണ്ടാകും. പൊലീസ്, എന്‍.സി.സി, സ്റ്റുഡന്‍റ് പൊലീസ് എന്നിവയുടെ സേവനങ്ങളും ലഭിക്കും. വിദൂര സ്ഥലങ്ങളില്‍നിന്ന് എത്തുന്നവരെ മത്സരവേദികളില്‍ എത്തിക്കാനുള്ള വാഹന സൗകര്യവും ഹെല്‍പ് ഡെസ്കുകള്‍ വഴി ലഭ്യമാക്കുമെന്ന് റിസപ്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. തിരുവനന്തപുരത്ത് എത്തുന്ന മത്സരാര്‍ഥികളെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ മധുരം നല്‍കി സ്വീകരിക്കും. കലോത്സവ ഷെഡ്യൂളും തിരുവനന്തപുരത്തിന്‍െറ ചരിത്രം അനാവരണം ചെയ്യുന്ന ലഘുലേഖകളും ഇവര്‍ക്ക് നല്‍കും. കെ. മുരളീധരന്‍ എം.എല്‍.എ ചെയര്‍മാനും എന്‍.എ. സലീം ഫാറൂഖി കണ്‍വീനറുമായാണ് റിസപ്ഷന്‍ കമ്മിറ്റി പ്രവര്‍ത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.