സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ പയ്യോളി മനോജ് വധം അന്വേഷിക്കും –സി.ബി.ഐ
text_fieldsകൊച്ചി: സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ പയ്യോളി മനോജ് വധവുമായി ബന്ധപ്പെട്ട കേസ് അന്വേഷണം ഏറ്റെടുക്കുമെന്ന് സി.ബി.ഐ അറിയിച്ചു. സി.ബി.ഐ. അന്വേഷണമാവശ്യപ്പെട്ട് സജാദ് എന്നയാള്‍ നല്‍കിയ ഹരജി പരിഗണിക്കവേയാണ് സി.ബി.ഐ അഭിഭാഷകന്‍ ഇക്കാര്യം ഹൈകോടതിയെ അറിയിച്ചത്. ഹരജി ദുരുദ്ദേശ്യപരമാണെന്ന മനോജിന്‍െറ ഭാര്യ കെ.ടി. പുഷ്പയുടെ വാദം തള്ളിയ സര്‍ക്കാര്‍ ഇതിന് അനുകൂലമായ നിലപാട് സ്വീകരിച്ചശേഷമാണ് അഭിഭാഷകന്‍ നിലപാട് അറിയിച്ചത്.
ഇക്കാര്യം കാണിച്ച് പൊതു താല്‍പര്യ ഹരജിയില്‍ കക്ഷിചേരാന്‍ ഹൈകോടതിയില്‍ ഭാര്യ കെ.ടി. പുഷ്പ അപേക്ഷ നല്‍കി. സി.ബി.ഐ. അന്വേഷണമാവശ്യപ്പെട്ട് ഹരജി നല്‍കിയ സജാദ് കേസിലെ ഒന്നാം പ്രതിയുടെ സുഹൃത്താണെന്നും അതിനാല്‍ ഹരജിക്കാരന് പ്രതിയുടെ കാര്യത്തില്‍ മാത്രമേ താല്‍പര്യമുണ്ടാകൂ എന്നും ചൂണ്ടിക്കാട്ടിയായിരുന്നു പുഷ്പ വിശദീകരണം നല്‍കിയത്. ഇതിനകം നടന്ന അന്വേഷണം തകര്‍ത്ത് കേസ് അട്ടിമറിക്കലാണ് പൊതുതാല്‍പര്യ ഹരജിയുടെ ലക്ഷ്യമെന്നുമായിരുന്നു വാദം. എന്നാല്‍, ബാഹ്യ സമ്മര്‍ദം മൂലമാകാം കൊല്ലപ്പെട്ടയാളുടെ ഭാര്യ സി.ബി.ഐ അന്വേഷണത്തെ എതിര്‍ക്കുന്നതെന്ന് സര്‍ക്കാറിന് വേണ്ടി പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ടി. ആസഫലി കോടതിയെ അറിയിച്ചു. ആദ്യം ലോക്കല്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും നടത്തിയ അന്വേഷണത്തിലെ നിഗമനം പരസ്പര വിരുദ്ധമാണ്.
മാതാവിന്‍െറ മുന്നില്‍ വെച്ചാണ് മനോജിനെ നിഷ്ഠുരമായി കൊലപ്പെടുത്തിയത്. സി.ബി.ഐ അന്വേഷണം വേണമെന്നാണ് മാതാവിന്‍െറ നിലപാട്. അതിനാല്‍ സി.ബി.ഐ. അന്വേഷണം ആവശ്യമാണെന്നും സര്‍ക്കാറിനുവേണ്ടി ഒരേ സേനയിലെ ഇരു വിഭാഗങ്ങളുടെ വ്യത്യസ്ത അഭിപ്രായം അന്വേഷണത്തെ ബാധിക്കാവുന്ന സാഹചര്യത്തില്‍ സി.ബി.ഐയെപ്പോലൊരു ഏജന്‍സി അന്വേഷിച്ചാല്‍ മാത്രമേ പ്രതികളെ പുറത്തുകൊണ്ടുവരാനാവൂവെന്നും സര്‍ക്കാര്‍ അറിയിച്ചു. പയ്യോളി മനോജിന്‍േറത് രാഷ്ട്രീയ കൊലപാതകമാണെന്നും ഇത്തരം കേസുകള്‍ അന്വേഷിക്കുന്നത് പ്രത്യേക ഫലമുണ്ടാക്കില്ളെന്നും വ്യക്തമായിട്ടുള്ളതാണെന്ന് സി.ബി.ഐ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. മാത്രമല്ല, കേസുകളുടെ ആധിക്യം മൂലം ഇനിയും കേസുകള്‍ ഏറ്റെടുക്കാന്‍ സി.ബി.ഐക്ക് കഴിയില്ല. സേനാംഗങ്ങളുടെ കാര്യത്തിലുള്‍പ്പെടെ ആവശ്യമായ മറ്റ് സാങ്കേതിക സഹായങ്ങളുള്‍പ്പെടെ ലഭ്യമാക്കിയാല്‍ സി.ബി.ഐക്ക് കേസ് ഏറ്റെടുക്കാനാവുമോയെന്ന് ഈ ഘട്ടത്തില്‍ ജസ്റ്റിസ് ബി. കെമാല്‍പാഷ ആരാഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.