വിമോചന യാത്ര കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു ഉദ്ഘാടനം ചെയ്യും
text_fieldsകൊച്ചി: ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍ നയിക്കുന്ന വിമോചന യാത്ര കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു ഉദ്ഘാടനം ചെയ്യും. 20ന് കാസര്‍കോട് ഉപ്പളയില്‍ നടക്കുന്ന സമ്മേളനത്തില്‍ ബി.ജെ.പി അഖിലേന്ത്യ സെക്രട്ടറി എച്ച്. രാജ, നടന്‍ സുരേഷ്ഗോപി എന്നിവര്‍ പങ്കെടുക്കുമെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്‍റ് എം.ടി. രമേശ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഫെബ്രുവരി 10ന് തിരുവനന്തപുരത്ത് സമാപന സമ്മേളനം കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ഉദ്ഘാടനം ചെയ്യും. അന്നം, വെള്ളം, മണ്ണ്, തൊഴില്‍, തുല്യനീതി എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് വിമോചന യാത്ര. യാത്രയില്‍ സംസ്ഥാനത്തിന്‍െറ വികസനത്തെക്കുറിച്ച് വിഷന്‍ ഡോക്യുമെന്‍ററി തയാറാക്കും. ഇരുമുന്നണിക്കും ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാന്‍ സാധിച്ചിട്ടില്ല. അതിനാലാണ് ഭൂമിക്കുവേണ്ടി സമരങ്ങള്‍ നടക്കുന്നത്. യാത്രയിലെ വിവിധ കേന്ദ്രങ്ങളില്‍ അരിപ്പ, ചെങ്ങറ, വയനാട്, ആറളം, അട്ടപ്പാടി സമരങ്ങളില്‍ പങ്കെടുത്തവര്‍ അണിനിരക്കുമെന്നും എം.ടി. രമേശ് പറഞ്ഞു.
ബി.ജെ.പി ജില്ലാ പ്രസിഡന്‍റ് അഡ്വ. പി.ജെ. തോമസ്, എറണാകുളം മണ്ഡലം പ്രസിഡന്‍റ് കെ.എസ്. സുരേഷ്കുമാര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.