ഇംഹാന്‍സിന്‍െറ ഭാവി വീണ്ടും ഇരുട്ടില്‍
text_fieldsകോഴിക്കോട്: മനസ്സിന്‍െറ താളംപിഴച്ചുപോയവര്‍ക്ക് കൃത്യമായ ചികിത്സ നല്‍കി സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരുന്ന മാതൃകാപദ്ധതി സര്‍ക്കാര്‍ തീര്‍ത്തും കൈയൊഴിഞ്ഞു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്‍റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സസിന്‍െറ (ഇംഹാന്‍സ്) കമ്യൂണിറ്റി പ്രോജക്ടുകളാണ് ആവശ്യത്തിന് ഫണ്ടില്ലാതെ വഴിമുട്ടിയത്. സംസ്ഥാന സര്‍ക്കാറിനും കേന്ദ്ര സര്‍ക്കാറിനും വേണ്ടാത്ത പദ്ധതിയായി ഇത് മാറി. നാലു ജില്ലകളിലെ മാനസിക രോഗികള്‍ക്ക് ഉപകാരമാകുന്ന പദ്ധതിയായിരുന്നു ഇംഹാന്‍സിന്‍േറത്.
കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായി തുടങ്ങി സംസ്ഥാന സര്‍ക്കാന്‍ മുന്‍കൈയെടുത്തു നടത്തുന്ന പദ്ധതിക്ക് പ്രവര്‍ത്തന ഫണ്ട് ലഭിക്കാന്‍ നെട്ടോട്ടമോടേണ്ട അവസ്ഥയിലാണ് ജീവനക്കാര്‍. മാസങ്ങളോളം ശമ്പളമില്ലാതെ പണിയെടുക്കേണ്ടി വരുമ്പോഴും നാടുനീളെ കടംപറഞ്ഞ് രോഗികള്‍ക്ക് മരുന്നത്തെിക്കാന്‍ ശ്രമിക്കുന്നുണ്ടിവര്‍.
ജീവനക്കാരുടെയോ ഇംഹാന്‍സ് ഡയറക്ടറുടെയോ സ്വന്തം താല്‍പര്യം കൊണ്ട് മാത്രമാണ് ഇപ്പോഴും നാലു ജില്ലകളില്‍ കമ്യൂണിറ്റി പ്രോജക്ടുകള്‍ പ്രവര്‍ത്തിക്കുന്നത്. ഒരു വര്‍ഷം ഒരു ജില്ലയില്‍ ഇംഹാന്‍സ് പ്രവര്‍ത്തനങ്ങള്‍ സുഗമമായി കൊണ്ടുപോകാന്‍ 40 ലക്ഷം രൂപ ആവശ്യമാണ്. എന്നാല്‍, നിരന്തരം ആവശ്യങ്ങളുന്നയിച്ച് സഹികെടുമ്പോള്‍ നാലോ അഞ്ചോ ലക്ഷം രൂപ അനുവദിച്ച് കൈയൊഴിയുകയാണ് നാഷനല്‍ റൂറല്‍ ഹെല്‍ത്ത് മിഷന്‍. ജനപ്രതിനിധികളും ഇംഹാന്‍സിന്‍െറ പ്രവര്‍ത്തനത്തിനുവേണ്ടി കാര്യമായൊന്നും ചെയ്യുന്നില്ളെന്നാണ് ആക്ഷേപം.
ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ടുപോലും കൃത്യമായി ലഭിക്കാത്തതിനാല്‍ പുതിയ പദ്ധതികള്‍ പ്ളാന്‍ ചെയ്യാനും സാധിക്കുന്നില്ല. ഏറെ മുറവിളിക്ക് ഒടുവില്‍ കിട്ടിയ 160 ലക്ഷം രൂപ കഴിഞ്ഞ സെപ്റ്റംബറില്‍ തീര്‍ന്നതോടെയാണ് ഇംഹാന്‍സിന്‍െറ ശനിദശ വീണ്ടും ആരംഭിച്ചത്. സെപ്റ്റംബര്‍ മുതല്‍ ജനുവരിവരെ പ്രവര്‍ത്തന ഫണ്ടൊന്നും ലഭിക്കാതെ കടം കയറിയ അവസ്ഥയിലായിരുന്നു ഇംഹാന്‍സ്.
നാലു ജില്ലകളിലെയും കമ്യൂണിറ്റി പ്രൊജക്ടുകള്‍ ഏതാണ്ട് നിലച്ച അവസ്ഥയിലത്തെിയപ്പോള്‍ ഓരോ ജില്ലയിലേക്കും എന്‍.ആര്‍.എച്ച്.എമ്മില്‍നിന്ന് ചെറിയ തുക സംഭാവന നല്‍കി. കോഴിക്കോടിന് അഞ്ചു ലക്ഷവും കാസര്‍കോടിന് 14 ലക്ഷവും മലപ്പുറത്തിന് 20 ലക്ഷവുമാണ് നല്‍കിയതെന്ന് ഇംഹാന്‍സ് ഡയറക്ടര്‍ ഡോ. പി. കൃഷ്ണകുമാര്‍ പറഞ്ഞു. വയനാടിന് തുക ലഭിച്ചില്ല. കോഴിക്കോടിന് ലഭിച്ച തുകകൊണ്ട് ജീവനക്കാരുടെ ശമ്പളം നല്‍കാനായി.
മരുന്നു കമ്പനികള്‍ക്ക് നല്‍കാനുള്ള ഒമ്പതു ലക്ഷത്തില്‍ ചെറിയ തുക നല്‍കി. ഇനിയും അഞ്ചുലക്ഷത്തിലേറെ രൂപ നല്‍കാനുണ്ട്. തുക തീര്‍ത്തു നല്‍കിയില്ളെങ്കില്‍ മരുന്നു വിതരണം മുടങ്ങുമെന്ന ഭയത്തിലാണ് അധികൃതര്‍. തല്‍കാലം ജനുവരിയില്‍ പ്രവര്‍ത്തിക്കാന്‍ ഫണ്ട് കിട്ടി എന്നല്ലാതെ ഫെബ്രുവരിയില്‍ വീണ്ടും കടം വാങ്ങേണ്ട അവസ്ഥയാണുള്ളതെന്നും ഡയറക്ടര്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.