‘രാത്രി സത്രത്തിന്‍ ഗാനശാലയില്‍’ ഗസലിന്‍െറ കവി
text_fieldsതിരുവനന്തപുരം: കാത്തിരിപ്പിനെ ാടുവില്‍ പ്രിയഗായകന്‍െറ അരികിലത്തെി സൗഹൃദംസ്ഥാപിക്കാനായതിന്‍െറ ആഹ്ളാദത്തിലാണ് മലയാളത്തിന്‍െറ പ്രിയ കവി ബാലചന്ദ്രന്‍ ചുള്ളിക്കാട്. വ്യാഴാഴ്ച രാത്രി 9.30ഓടെയാണ് ഗസല്‍ മാന്ത്രികന്‍ ഉസ്താദ് ഗുലാം അലിയെ കാണാനുള്ള അവസരം സര്‍ക്കാറും സ്വരലയ സംഘാടകരും ചേര്‍ന്ന് ചുള്ളിക്കാടിന് ഒരുക്കിയത്. ഗുലാം അലി താമസിക്കുന്ന ഹോട്ടലിലത്തെിയ ചുള്ളിക്കാട് 10 മിനിറ്റോളം അദ്ദേഹവുമായി സംസാരിച്ചു. തുടര്‍ന്ന് ഓര്‍മയില്‍ സൂക്ഷിക്കാന്‍ മലയാളത്തിന്‍െറ പ്രിയകവിയെ ഒപ്പം നിന്ന് ഫോട്ടോയുമെടുത്തു.
നേരത്തേ, സര്‍ക്കാറും സ്വരലയയും ജി.കെ.എസ്.എഫും മാസ്കറ്റ് ഹോട്ടലില്‍ സംഘടിപ്പിച്ച സ്വീകരണചടങ്ങില്‍ ഗുലാം അലിയെ കാണാന്‍ ചുള്ളിക്കാട് എത്തിയെങ്കിലും കനത്ത സുരക്ഷമൂലം സംസാരിക്കാന്‍പോലും കഴിഞ്ഞിരുന്നില്ല. ചുള്ളിക്കാടിന്‍െറ നിരാശയറിഞ്ഞ സംഘാടകര്‍ രാത്രിയോടെ ഗുലാം അലി താമസിക്കുന്ന ഹോട്ടലില്‍ ചുള്ളിക്കാടിനെ എത്തിക്കുകയായിരുന്നു. ഗുലാം അലി പാകിസ്താന്‍ പാട്ടുകാരനാണെന്നും അദ്ദേഹത്തെ മുംബൈയില്‍ പാടാന്‍ അനുവദിക്കില്ളെന്നും ഹിന്ദുത്വശക്തികള്‍ ഭീഷണിമുഴക്കുന്ന കാലത്താണ് മലയാളിക്ക് ഗസല്‍ വിസ്മയത്തെ പരിചയപ്പെടുത്തി 1984ല്‍ ചുള്ളിക്കാട് ‘ഗസല്‍’ എന്ന കവിത രചിച്ചത്.
മലയാളത്തില്‍ ഗുലാം അലിയെക്കുറിച്ചുള്ള ആദ്യ കവിതയായിരുന്നു അത്. അതോടെ മലയാളത്തിന്‍െറ ‘ഗസല്‍’ കവിയായി ചുള്ളിക്കാട് മാറി. തന്‍െറ ജീവിതത്തിലെ ഏറ്റവും വലിയ അദ്ഭുതമായാണ് ഈ നിമിഷത്തെ കാണുന്നതെന്ന് ഗുലാം അലിയെ സന്ദര്‍ശിച്ചശേഷം ചുള്ളിക്കാട് ‘മാധ്യമ’ത്തോട് പറഞ്ഞു. ‘32 വര്‍ഷം മുമ്പ് സംഘ്പരിവാര്‍ശക്തികള്‍ അദ്ദേഹത്തിന് ഭ്രഷ്ട് കല്‍പിച്ചപ്പോഴാണ് ‘ഗസല്‍’ എന്ന കവിതയുണ്ടായത്. ഇന്നും ആ സ്ഥിതിവിശേഷം നിലനില്‍ക്കുന്നെന്ന് ഓര്‍ക്കുമ്പോള്‍ സഹതാപം തോന്നുന്നു’-ചുള്ളിക്കാട് കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.