ലാവലിൻ കേസിൽ ഫെബ്രുവരി മൂന്നാംവാരം വാദം കേൾക്കും
text_fieldsെകാച്ചി: ലാവലിൻ കേസിൽ പിണറായി വിജയൻ ഉൾപ്പെടെ ഏഴു പ്രതികളെ കുറ്റവിമുക്തരാക്കിയത് ചോദ്യം ചെയ്ത് സർക്കാർ നൽകിയ ഉപഹരജി ഹൈകോടതി ഫയലിൽ സ്വീകരിച്ചു. ജസ്റ്റിസ് പി ഉബൈദിെൻറ ബഞ്ചാണ് ഹരജി പരിഗണിച്ചത്. ഹരജിയിൽ ഫെബ്രുവരി മൂന്നാവാരം മുതൽ വിശദ വാദം കേൾക്കാമെന്ന് കോടതി വ്യക്തമാക്കി.
കുറ്റവിമുക്തരാക്കിയ ഉത്തരവിനെതിരെ സി.ബി.ഐ ഉള്‍പ്പെടെ നല്‍കിയ റിവ്യൂ ഹരജികള്‍ അടിയന്തരമായി പരിഗണിച്ച് തീര്‍പ്പാക്കണമെന്നും അല്ലാത്തപക്ഷം നീതി നിഷേധമാകുമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.
ഹരജി അടിയന്തരമായി പരിഗണിക്കേണ്ട ആവശ്യെമന്തെന്ന് കോടതി സർക്കാറിനോട് ആരാഞ്ഞു. സർക്കാർ ഖജനാവിന് നഷ്ടമുണ്ടാക്കിയ കേസാണെന്നും തെളിവുകൾ പരിഗണിക്കാതെ ്രപതികളെ സിബിെഎ കുറ്റവിമുക്തരാക്കുകയായിരുന്നെന്നും സർക്കാർ അഭിഭാഷകൻ മറുപടി നൽകി. സർക്കാറിനെ ബാധിക്കുന്ന പ്രശ്നമായതിനാൽ പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരേണ്ടതുണ്ടെന്നും അഭിഭാഷകൻ വ്യക്തമാക്കി. അതേസമയം കേസ് അന്വേഷിച്ചത് തങ്ങളാണെന്നും ഹരജി തിടുക്കപ്പെട്ട് പരിഗണിക്കേണ്ടതില്ലെന്നും സി.ബി.െഎ കോടതിയെ അറിയിച്ചു. നിഷേധ നിലപാട് സ്വീകരിക്കുന്നില്ലെന്നും കോടതി തീരുമാനിക്കുന്നതുപോലെ നടക്കെട്ടയെന്നും സി.ബി.െഎ അറിയിച്ചു.
കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന പിണറായി വിജയെൻറ അഭിഭാഷകൻ എം.കെ ദാമോദരെൻറ വാദം കോടതി തള്ളി. കേസിൽ ഹരജി നൽകാൻ സർക്കാറിന് നിയമപരമായി അധികാരമില്ലെന്ന് പിണറായിയുടെ അഭിഭാഷകൻ വാദിച്ചു. ലാവലിന്‍ വഴി സര്‍ക്കാരിന് നഷ്ടമുണ്ടായിട്ടില്ലെന്നും തെരഞ്ഞെടുപ്പ് അടുക്കുകയും പിണറായിയുടെ നേതൃത്വത്തിൽ നവകേരള മാർച്ച് തുടങ്ങാനിരിക്കുന്ന സാഹചര്യത്തിലാണ് സർക്കാർ നടപടിയെന്നും അദ്ദേഹം വാദിച്ചു. അതേസമയം തെരഞ്ഞെടുപ്പ് രാഷ്ട്രീയ പ്രേരിതം തുടങ്ങിയ വിഷയങ്ങൾ ഇവിടെ പ്രസക്തമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
ലാവലിന്‍ ഇടപാടില്‍ പിണറായിക്കും ഉദ്യോഗസ്ഥർക്കുമെതിരെ വ്യക്തമായ തെളിവുകളുണ്ടായിട്ടും അതൊന്നും പരിഗണിക്കാതെയാണ് കുറ്റമുക്തരാക്കി ഉത്തരവിട്ടതെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ഉപഹരജി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.