കുമ്മനം മാര്‍ മാത്യു അറക്കലിനെ സന്ദര്‍ശിച്ചു
text_fieldsകാഞ്ഞിരപ്പള്ളി: ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറക്കലിനെ സന്ദര്‍ശിച്ചു. കൂവപ്പള്ളി അമല്‍ജ്യോതി എന്‍ജിനീയറിങ് കോളജിലായിരുന്നു കൂടിക്കാഴ്ച. ഏലക്കമാല അണിയിച്ചാണ് കുമ്മനത്തെ ബിഷപ് വരവേറ്റത്. സാമൂഹികപ്രവര്‍ത്തനങ്ങളില്‍ ഇടപെടുമ്പോള്‍ മുമ്പേതന്നെ മാര്‍ മാത്യു അറക്കലുമായി അടുപ്പമുണ്ടായിരുന്നെന്നും ബി.ജെ.പിയുടെ വിമോചനയാത്രക്ക് ആശീര്‍വാദം തേടുന്നതിനുകൂടിയാണ് എത്തിയതെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു. പാലക്കാട്ടുനിന്നാണ് കുമ്മനം കൂവപ്പള്ളിയില്‍ എത്തിയത്. കുമ്മനം രാജശേഖരനുമായി ഏറെ കാലമായി അടുപ്പമുണ്ടെന്നും പുതിയ സ്ഥാനലബ്ധിയില്‍ സന്തോഷമുണ്ടെന്നും മാര്‍ മാത്യു അറക്കല്‍ പറഞ്ഞു.
15 മിനിറ്റോളം നീണ്ട കൂടിക്കാഴ്ചയില്‍ ഇരുവരും രാഷ്ട്രീയം സംസാരിച്ചില്ല. ബി.ജെ.പി ദേശീയ നിര്‍വാഹക സമിതിയംഗം അല്‍ഫോന്‍സ് കണ്ണന്താനം, ജില്ലാ ജനറല്‍ സെക്രട്ടറി എന്‍. ഹരി, ജില്ലാ കമ്മിറ്റി അംഗം കെ.വി. നാരായണന്‍ എന്നിവരും കുമ്മനം രാജശേഖരനൊപ്പമുണ്ടായിരുന്നു.
മാര്‍ മാത്യു അറക്കലുമൊന്നിച്ച് ഭക്ഷണം കഴിച്ചശേഷമായിരുന്നു കുമ്മനത്തിന്‍െറ മടക്കയാത്ര.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.