'ലാവലിൻ: സി.പി.എം പ്രതികരിക്കാത്തത് ന്യായീകരണമില്ലാത്തതിനാൽ'
text_fieldsപാലക്കാട്: എസ്.എൻ.സി ലാവലിൻ കേസിൽ സർക്കാരിന്‍റെയും സി.ബി.ഐയുടേയും വാദങ്ങളിൽ കഴമ്പുണ്ടെന്ന് ഹൈകോടതി നിരീക്ഷിച്ചിട്ടും സി.പി.എം നേതാക്കൾ പ്രതികരിക്കാത്തത് ന്യായീകരണങ്ങൾ ഇല്ലാത്തതിനാലാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരൻ. ലാവലിൻ അഴിമതിയോട് പ്രതികരിക്കാനില്ലന്ന സി.പി.എം നിലപാട് ഉത്തരവാദപ്പെട്ട രാഷ്ട്രീയ പാർട്ടിക്ക് ചേർന്നതല്ലെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. പിണറായി വിജയൻ ഉൾപ്പെടെ പ്രതികളെ വെറുതെവിട്ട സി.ബി.ഐ കോടതി പരിധി ലംഘിച്ചു എന്നാണ് ഹൈകോടതി നിരീക്ഷിച്ചത്. അഴിമതി വിരുദ്ധരെന്ന സി.പി.എം നാട്യം അസംബന്ധമാണ്. ഉപഹരജി നൽകാൻ വൈകി എന്ന ആരോപണത്തിൽ കഴമ്പില്ല. സി.ബി.ഐക്ക് ആവശ്യത്തിന് സമയം നൽകിയ സർക്കാർ അവർ തണുപ്പൻ നിലപാടിൽ നിന്ന് മാറില്ല എന്ന് ഉറപ്പായപ്പോഴാണ് ഹൈകോടതിയെ സമീപിച്ചത്.
പാലക്കാട് ലോക്സഭാ മണ്ഡലത്തിൽ എം.പി വീരേന്ദ്രകുമാറിന്‍റെ പരാജയത്തെ തുടർന്ന് കാരണങ്ങൾ അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട യു.ഡി.എഫ് റിപ്പോർട്ട് മുഖ്യമന്ത്രിയുടെ പക്കൽ നിന്ന് ലഭിച്ചിട്ടില്ല. ലഭിക്കുന്ന മുറക്ക് ചർച്ച ചെയത് പരിഹാരമുണ്ടാക്കുമെന്നും സുധീരൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.