മുന്നണിമാറ്റം: വെടിനിര്‍ത്തി വീരേന്ദ്രകുമാര്‍-മോഹനന്‍ കൂടിക്കാഴ്ച
text_fieldsകോഴിക്കോട്: മുന്നണിമാറ്റം സംബന്ധിച്ച് അഭ്യൂഹം നിലനില്‍ക്കുകയും ഇതുസംബന്ധിച്ച് പാര്‍ട്ടിയില്‍തന്നെ ഭിന്നത ഉടലെടുക്കുകയും ചെയ്തിരിക്കെ ജെ.ഡി.യു സംസ്ഥാന പ്രസിഡന്‍റ് എം.പി. വീരേന്ദ്രകുമാറും മന്ത്രി കെ.പി. മോഹനനും തമ്മില്‍ കൂടിക്കാഴ്ച. വെള്ളിയാഴ്ച രാത്രി ഒമ്പതിന് വീരേന്ദ്രകുമാറിന്‍െറ വീട്ടില്‍ നടന്ന ചര്‍ച്ച മുക്കാല്‍മണിക്കൂറോളം നീണ്ടു. പാര്‍ട്ടിയിലെ പ്രശ്നങ്ങളും പാര്‍ട്ടിയുടെ പരാതിസംബന്ധിച്ച് കോണ്‍ഗ്രസിന്‍െറ ഭാഗത്തുനിന്നുള്ള പ്രതികരണങ്ങളുമാണ് ചര്‍ച്ച ചെയ്തത്. ജെ.ഡി.യു ഉന്നയിച്ച പരാതികള്‍ കോണ്‍ഗ്രസ് ഗൗരവമായി എടുത്തിട്ടുണ്ട് എന്നാണ് പാര്‍ട്ടിയുടെ ഇപ്പോഴത്തെ വിലയിരുത്തല്‍. കഴിഞ്ഞദിവസം എ.കെ. ആന്‍റണിയുമായി ടെലിഫോണില്‍ വീരേന്ദ്രകുമാര്‍ ചര്‍ച്ച നടത്തിയിരുന്നു. കഴിഞ്ഞദിവസം ജനരക്ഷായാത്രയുടെ ഭാഗമായി കോഴിക്കോട്ടത്തെിയ വി.എം. സുധീരനുമായി വീരേന്ദ്രകുമാര്‍ ചര്‍ച്ച നടത്തുകയും യാത്രയുടെ കോഴിക്കോട്ടെ സമാപനസമ്മേളനത്തില്‍ ആദ്യവസാനം പങ്കാളിയാവുകയും ചെയ്തു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എന്നിവരുടെ ദൂതനായി എം.കെ. രാഘവന്‍ എം.പിയും ചര്‍ച്ച നടത്തി.
പാലക്കാട്ടെ തോല്‍വിസംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ നടപടിയെടുക്കുക, തദ്ദേശ തെരഞ്ഞെടുപ്പിലെ കാലുവാരല്‍, നിയമസഭാ തെരഞ്ഞെടുപ്പിലെ മാന്യമായ പ്രാതിനിധ്യം എന്നിവയാണ് പ്രധാനമായും ജെ.ഡി.യു ചര്‍ച്ചയില്‍ ഉന്നയിക്കുന്നത്. പാലക്കാട്ടെ തോല്‍വിസംബന്ധിച്ച റിപ്പോര്‍ട്ട് കെ.പി.സി.സി പ്രസിഡന്‍റിന്‍െറ കൈയില്‍ എത്തേണ്ടതാണെങ്കിലും ഇത് ഉമ്മന്‍ ചാണ്ടി പിടിച്ചുവെച്ചിരിക്കുകയാണ് എന്നാണ് ആക്ഷേപം. നിയമസഭാ തെരഞ്ഞെടുപ്പില്‍ കഴിഞ്ഞതവണ ഏഴുസീറ്റ് ലഭിച്ചിരുന്നെങ്കിലും പലതും ജയിക്കാവുന്നവ ആയിരുന്നില്ല. ഇതിന് പരിഹാരം വേണം. രാജ്യസഭാസീറ്റ് സംബന്ധിച്ച് തര്‍ക്കമില്ളെന്നും ഇത് നേരത്തേ ഉറപ്പുതന്നതാണെന്നും പാര്‍ട്ടിവൃത്തങ്ങള്‍ പറയുന്നു. ഇതിന് പുറമേ, ജനുവരി 18ന് കോഴിക്കോട്ട് ചേരാനിരുന്ന പാര്‍ട്ടിയുടെ സംസ്ഥാന കൗണ്‍സില്‍ ഫെബ്രുവരി 13 ലേക്ക് മാറ്റി. കോഴിക്കോടിന് പകരം തിരുവനന്തപുരത്താവും യോഗംചേരുക. പാര്‍ട്ടിയിലെ ഭിന്നതക്ക് ശമനം വരുത്തുക എന്നതാണ് തീയതിമാറ്റത്തിന് പിന്നിലെ പ്രധാന കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.