പയ്യന്നൂരില്‍ സി.ഐയുടെയും എസ്.ഐയുടെയും ക്വാര്‍ട്ടേഴ്സിനുനേരെ ബോംബേറ്
text_fieldsപയ്യന്നൂര്‍ (കണ്ണൂര്‍): പയ്യന്നൂരില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്സുകള്‍ക്കുനേരെ ബോംബേറ്. സി.ഐ പി.കെ. മണിയും എസ്.ഐ കെ.ജി. വിപിന്‍കുമാറും താമസിക്കുന്ന ക്വാര്‍ട്ടേഴ്സിനാണ് മൂന്ന് സ്റ്റീല്‍ ബോംബുകള്‍ എറിഞ്ഞത്. ശനിയാഴ്ച പുലര്‍ച്ചെ ഒന്നേമുക്കാലോടെ ബൈക്കിലത്തെിയ സംഘമാണ് അക്രമം നടത്തിയതെന്ന് പറയുന്നു.
സ്ഫോടനത്തില്‍ സി.ഐയുടെ ക്വാര്‍ട്ടേഴ്സിന്‍െറ മുന്‍വശത്തെ വാതില്‍ തകര്‍ന്നിട്ടുണ്ട്. ഈ ക്വാര്‍ട്ടേഴ്സിന്‍െറ മുകളിലത്തെ നിലയിലാണ് എസ്.ഐ വിപിന്‍ കുമാര്‍ താമസിക്കുന്നത്. ഇവിടെയെറിഞ്ഞ ബോംബ് മേല്‍ക്കൂരയില്‍ തട്ടി ഉഗ്രശബ്ദത്തോടെ പൊട്ടുകയായിരുന്നു. സി.ഐയുടെ ക്വാര്‍ട്ടേഴ്സിലേക്കെറിഞ്ഞ ബോംബുകള്‍ വാതിലില്‍ തട്ടിയാണ് പൊട്ടിയത്. രണ്ടിടത്തും ഉദ്യോഗസ്ഥരുടെ കുടുംബങ്ങള്‍ താമസിക്കുന്നില്ല.
കഴിഞ്ഞ ദിവസം രാത്രി സി.ഐ പി.കെ. മണിക്കെതിരെ ചില കേന്ദ്രങ്ങളില്‍ പോസ്റ്റര്‍ പതിച്ചിരുന്നു. ‘ഭരണക്കാരുടെയും മാഫിയകളുടെയും ചെരുപ്പുനക്കി പി.കെ. മണി’ എന്ന് രേഖപ്പെടുത്തിയ പോസ്റ്ററില്‍ സംഘടനയുടെ പേരുണ്ടായിരുന്നില്ല. പോസ്റ്റര്‍ പ്രചാരണത്തിന് തൊട്ടുപിന്നാലെ നടന്ന ബോംബാക്രമണം പൊലീസ് ഗൗരവത്തോടെയാണ് കാണുന്നത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി പയ്യന്നൂര്‍ പ്രിന്‍സിപ്പല്‍ എസ്.ഐ ദിനേശന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു.
മാസങ്ങളായി സി.ഐക്കുനേര ചില കോണുകളില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നുവരുന്നുണ്ട്. കഴിഞ്ഞ സെപ്റ്റംബര്‍ 23ന് സി.ഐയുടെ ക്വാര്‍ട്ടേഴ്സിന് മുന്നില്‍ ഭീഷണി സ്വരത്തിലുള്ള കുറിപ്പുമായി റീത്ത് വെച്ചിരുന്നു. ഈ കേസില്‍ ആരെയും പിടികൂടാനായില്ല. ജനുവരി എട്ടിന് പുഞ്ചക്കാട്ട് എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ ചേനോത്ത് തുരുത്തുമ്മല്‍ ജലീലിന്‍െറ വീടിനുനേരെ ബോംബേറുണ്ടായിരുന്നു. സമാനമായ രീതിയിലാണ് സി.ഐയുടെ ക്വാര്‍ട്ടേഴ്സിന് നേരെയുണ്ടായ ആക്രമണമെന്നാണ് പൊലീസിന്‍െറ പ്രാഥമിക നിഗമനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.