വി.എസിന് ‘പ്രതാപന്‍െറ’ കത്ത്;അയച്ചത് ടി.എന്‍. പ്രതാപനെന്ന് വി.എസ്; തന്‍േറതല്ലെന്ന് പ്രതാപന്‍
text_fieldsതിരുവനന്തപുരം: പാണാവള്ളിയില്‍ സര്‍ക്കാര്‍ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് ലഭിച്ച കത്തിനെച്ചൊല്ലി വിവാദം. കത്തയച്ചത് ടി.എന്‍. പ്രതാപന്‍ എം.എല്‍.എയാണെന്ന് വി.എസും താനങ്ങനെയൊരു കത്ത് അയച്ചില്ളെന്ന് പ്രതാപനും നിലപാടെടുത്തു. മറ്റൊരു പ്രതാപന്‍ നല്‍കിയ കത്താണ് ഇതെന്ന് ഒടുവില്‍ വ്യക്തമായി. ഇതോടെ വി.എസ് പ്രസ്താവന പിന്‍വലിച്ചു. കത്തയച്ചത് മറ്റൊരു പ്രതാപനാണെന്ന് വി.എസിന്‍െറ ഓഫീസ് പിന്നീട് വിശദീകരിച്ചു.
സര്‍ക്കാര്‍ഭൂമി കൈയേറി നിര്‍മിച്ച പാണാവള്ളി റിസോര്‍ട്ട് പൊളിക്കണമെന്ന് ഹൈകോടതി വിധി ഉണ്ടായിട്ടും നടപടി എടുക്കാത്ത സര്‍ക്കാര്‍ നിലപാടില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് കത്ത് ലഭിച്ചത്. കോണ്‍ഗ്രസ് എം.എല്‍.എ ടി.എന്‍. പ്രതാപന്‍ തനിക്ക് കത്തയച്ചത് കേരളത്തില്‍ നിലവിലെ പൊതുസ്ഥിതിയുടെ പ്രതിഫലനമാണെന്ന് വി.എസ് ചൂണ്ടിക്കാട്ടിതോടെ താന്‍ വി.എസിന് കത്തയച്ചിട്ടില്ളെന്ന വിശദീകരണവുമായി ടി.എന്‍. പ്രതാപന്‍ എം.എല്‍.എ രംഗത്തുവരുകയായിരുന്നു. ഇതിന് പിന്നാലെ ജനകീയ അന്വേഷണ സമിതിയുടെ ലെറ്റര്‍ പാഡില്‍ ജനറല്‍ കണ്‍വീനര്‍ എന്ന നിലയില്‍ പ്രതാപന്‍േറതായി നല്‍കിയ കത്തിന്‍െറ പകര്‍പ്പ് പ്രതിപക്ഷ നേതാവിന്‍െറ ഓഫിസ് പുറത്തുവിട്ടു.
കത്തയച്ചത് സംഘടനയുടെ ജനറല്‍ കണ്‍വീനറായ മറ്റൊരു ടി.എന്‍. പ്രതാപനായിരുന്നു. കത്തിലെ ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ടപ്പോള്‍ അദ്ദേഹം അക്കാര്യം സമ്മതിച്ചു. 2015 ഡിസംബര്‍ 31തീയതി വെച്ച് ടി.എന്‍. പ്രതാപന്‍െറ ഒപ്പോടുകൂടിയതായിരുന്നു കത്ത്. എം.എല്‍.എ എന്ന് കത്തില്‍ ഒരിടത്തും പറയുന്നുമില്ല. കോണ്‍ഗ്രസ് എം.എല്‍.എ ആണ് കത്തയച്ചതെന്ന് വി.എസ് ധരിച്ചാണ് പ്രസ്താവന പുറപ്പെടുവിച്ചത്. ഇതോടെയാണ് കത്ത് പിന്‍വലിച്ചത്.സര്‍ക്കാര്‍ഭൂമി വന്‍തോതില്‍ മാഫിയകള്‍ക്ക് കവര്‍ന്നെടുക്കാന്‍ യു.ഡി.എഫ് സര്‍ക്കാര്‍ അവസരം ഒരുക്കിയിരിക്കുകയാണെന്ന് വി.എസ് വാര്‍ത്താക്കുറിപ്പില്‍ കുറ്റപ്പെടുത്തിയിരുന്നു. ഇതില്‍ ഒരു സംഭവം മാത്രമാണ് ആലപ്പുഴ പാണാവള്ളിയിലെ റിസോര്‍ട്ട് മാഫിയയുടെ കൈയേറ്റം. ഈ പ്രശ്നത്തില്‍ പ്രതിപക്ഷനേതാവ് ഇടപെട്ട് നീതി നടപ്പാക്കണമെന്നാണ് ടി.എന്‍. പ്രതാപന്‍ അഭ്യര്‍ഥിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, റിസോര്‍ട്ടുമായി ബന്ധപ്പെട്ട് താന്‍ വി.എസിന് ഒരു കത്തും അയച്ചിട്ടില്ളെന്ന് ടി.എന്‍. പ്രതാപന്‍ വിശദീകരിക്കുന്നു. താനുള്‍പ്പെട്ട നിയമസഭാ കമ്മിറ്റി സ്ഥലം സന്ദര്‍ശിച്ചിരുന്നു. ഇത്തരം നിയമലംഘനങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് വേണമെന്ന് അഭിപ്രായമുള്ള ആളാണ് താന്‍. അത് പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. തന്‍െറ ലെറ്റര്‍ പാഡിലോ ഒപ്പിട്ടോ വി.എസിന് കത്തയച്ചിട്ടില്ല. വാക്കാല്‍പോലും താന്‍ ഇക്കാര്യം സംസാരിച്ചിട്ടില്ല. ജനകീയ അന്വേഷണ സമിതിയുടെ മാസ് പെറ്റീഷനില്‍ താന്‍ ഒപ്പിട്ടിട്ടുണ്ടാകും. അതും വി.എസിന് കത്തയച്ചു എന്നതും തമ്മില്‍ വ്യത്യാസമുണ്ടെന്നും എം.എല്‍.എ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.