പൂപ്പൊലിക്ക് പൊലിമയേകാന്‍ താജ്മഹല്‍
text_fieldsഅമ്പലവയല്‍: കാലം കാത്തുവെച്ച പ്രണയത്തിന്‍െറ പ്രതീകമായ താജ്മഹല്‍ ആഗ്രയില്‍പോയി കാണാന്‍ കഴിയാത്തവര്‍ക്കായി പൂപ്പൊലി ഗ്രൗണ്ടില്‍ താജ്മഹല്‍ മാതൃക ഒരുങ്ങുന്നു. ജനുവരി 22 മുതല്‍ ഫെബ്രുവരി നാലുവരെ കാര്‍ഷിക ഗവേഷണകേന്ദ്രത്തില്‍ നടക്കുന്ന ദേശീയ പുഷ്പഫല പ്രദര്‍ശനമേളയായ പൂപ്പൊലി 2016ലെ പുഷ്പോദ്യാനത്തിലാണ് സന്ദര്‍ശകര്‍ക്ക് വിരുന്നൊരുക്കാന്‍ കൂറ്റന്‍ താജ്മഹല്‍ മാതൃക ഒരുങ്ങുന്നത്.
10,000 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ 61 അടി ഉയരത്തില്‍ നിര്‍മാണം പുരോഗമിക്കുന്ന താജ്മഹല്‍ മാതൃക ഇതിനുമുമ്പ് നിര്‍മിക്കപ്പെട്ടിട്ടുള്ള താജ്മഹല്‍ മാതൃകകളില്‍നിന്ന് വ്യത്യസ്തമായി അകത്തേക്കും പ്രവേശം ഒരുക്കിയിട്ടുണ്ട്. ഷാജഹാന്‍-മുംതാസ് പ്രണയിനികളുടെ ശവകുടീരവും അകത്തെ കൊത്തുപണികളും അതേപടി ചിത്രീകരിച്ചുകൊണ്ടാണ് നിര്‍മാണം. പൂപ്പൊലി ഗ്രൗണ്ടിലെ സ്വാഭാവിക കുളത്തിനു മുകളിലൂടെയുള്ള പാലത്തിലൂടെ സഞ്ചരിച്ചുവേണം താജ്മഹലിലത്തൊന്‍. ഇതിനുചുറ്റുമുള്ള സണ്‍, മൂണ്‍, ഡാലിയ ഗാര്‍ഡനുകള്‍ താജ്മഹല്‍ മാതൃകയുടെ സ്വാഭാവികതക്ക് മാറ്റുകൂട്ടുന്നു. അലൂമിനിയം, ഫൈബര്‍ഗ്ളാസ്, മള്‍ട്ടിവുഡ്, പൈ്ളവുഡ്, ജി.ഐ പൈപ്പ് എന്നിവ ഉപയോഗിച്ച് 50ഓളം ജോലിക്കാര്‍ ഏഴുമാസത്തെ പ്രയത്ന ഫലമായാണ് 65 ലക്ഷം രൂപ ചെലവുവരുന്ന താജ്മഹല്‍ മാതൃക നിര്‍മിച്ചിരിക്കുന്നത്.
ഭാരതത്തിന്‍െറ സാംസ്കാരിക മൂല്യങ്ങള്‍ സാധാരണക്കാര്‍ക്കുകൂടി പരിചയപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇത്തരമൊരു പ്രവര്‍ത്തനത്തിന് തുടക്കംകുറിച്ചതെന്ന് ഇതിന്‍െറ ചെലവു വഹിക്കുന്ന കാപ്രികോണ്‍ കമ്പനി പ്രതിനിധികളായ സി. റഷീദ്, സാജന്‍ തോമസ്, കെ. റഷീദ്, കെ.എം. വിനോദ്, ടെക്നീഷ്യന്മാരായ ഉണ്ണിക്കുഞ്ഞ്, പ്രകാശന്‍, സുരേഷ് എന്നിവര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.