നാടോടി മരിച്ച സംഭവം: പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് ചെന്നിത്തല
text_fieldsതിരുവനന്തപുരം: റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനമിടിച്ച് നാടോടി വൃദ്ധൻ ചോരവാർന്ന് മരിച്ച സംഭവത്തിൽ പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. അപകടം സംഭവിച്ച് മൂന്ന് മിനിറ്റിനകം ആംബുലൻസെത്തുകയും 10 മിനിറ്റനകം ആശുപത്രിയിലെത്തിക്കുകയും ചെയ്തിട്ടുണ്ട്. അവാസ്തവമായ വാർത്തകളാണ് ഇതേക്കുറിച്ച് പ്രചരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഞായറാഴ്ചയാണ് തിരുവനന്തപുരം കിഴക്കേകോട്ടയില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ച് ഇരുകാലുമറ്റ നാടോടി വൃദ്ധൻ അര മണിക്കൂറോളും ആരും തിരിഞ്ഞുനോക്കാതെ റോഡിൽ കിടന്നത്. ഇയാളെ വാഹനത്തിൽ ആശുപത്രിയില്‍ പ്രവേശിപ്പിക്കാതെ ആംബുലന്‍സിനു വേണ്ടി കാത്തിരിക്കുകയായിരുന്നു പൊലീസും നാട്ടുകാരും. ആശുപത്രിയിൽ വെച്ചാണ് ഇയാൾ മരിച്ചത്.
പൊലീസിന്‍റെ ആംബുലന്‍സ് എത്തുമ്പോള്‍ അര മണിക്കൂര്‍ പിന്നിട്ടിരുന്നു. ഇത്രയും നേരം ജീവനുവേണ്ടി ഇയാള്‍ കരയുന്ന കാഴ്ച ദാരുണമായിരുന്നു. റോഡിൽ ഇയാൾ രക്തത്തിൽ കുളിച്ച് കിടക്കുമ്പോൾ നിരവധി വാഹനങ്ങളാണ് സമീപത്ത് കൂടി കടന്നു പോയിരുന്നത്. നാട്ടുകാരില്‍ ചിലര്‍ ആശുപത്രിയില്‍ എത്തിക്കാന്‍ ആവശ്യപ്പെട്ടിട്ടും പൊലീസ് ഗൗനിച്ചില്ല. അതേ സമയം, ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതില്‍ മാത്രമായിരുന്നു പൊലീസിന്‍റെ ശ്രദ്ധ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.