അറബിക് എക്സ്പോയും ഭാഷാ സെമിനാറും
text_fieldsതിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കലോത്സവത്തിലെ അറബിക് കലോത്സവത്തിന്‍െറ ഭാഗമായി അറബിക് എക്സ്പോ- 2016, അറബി ഭാഷാ സെമിനാര്‍, ഭാഷാ പണ്ഡിത സമാദരണം എന്നിവ സംഘടിപ്പിക്കും. എക്സ്പോ മന്ത്രി കെ.പി. മോഹനനും ഭാഷാ സെമിനാര്‍ മന്ത്രി പി.കെ. അബ്ദുറബ്ബും പണ്ഡിത സമാദരണം മന്ത്രി വി.എസ്. ശിവകുമാറും ഉദ്ഘാടനം ചെയ്യും. സെമിനാറില്‍ ‘അറബി ഭാഷയുടെ ആഗോള പ്രസക്തി’ എന്ന വിഷയത്തില്‍ ഡോ. ഷെയ്ക്ക് മുഹമ്മദ്, ഡോ. എ. മുഹമ്മദ് ബഷീര്‍, എം. ഇമാമുദ്ദീന്‍ എന്നിവര്‍ വിഷയം അവതരിപ്പിക്കും. .അറബി ഭാഷയുടെ വളര്‍ച്ചക്കും പുരോഗതിക്കും സേവനമര്‍പ്പിച്ച ഭാഷാ പണ്ഡിതരായ ഡോ. നിസാറുദ്ദീന്‍, ഡോ. പൂവച്ചല്‍ എന്‍. അലിയാരുകുഞ്ഞ,് ഡോ. എ. മുഹമ്മദ് ബഷീര്‍, ചന്ദനത്തോപ്പ് ഷിഹാബുദ്ദീന്‍ മൗലവി, എ. കുഞ്ഞഹമ്മദ്, വെമ്പായം എ. അലിയാരുകുഞ്ഞ് , സുലൈഖാ ബീവി, കണിയാപുരം ഷറഫുദ്ദീന്‍ മൗലവി, പേരുമല അലിയാരുകുഞ്ഞ്, എ.കെ.എം. ബഷീര്‍, കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍, എന്‍.എ. സലിം ഫാറൂഖി, എ.എ. വഹാബ് എന്നിവരെ ആദരിക്കും. കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ അഡ്വ. രാഖി രവികുമാര്‍ ചെയര്‍മാനും ഇടവം ഖാലിദ്കുഞ്ഞ് കണ്‍വീനറുമായാണ് അറബിക് കലോത്സവകമ്മിറ്റി പ്രവര്‍ത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.