പാട്ടും പാടി പന്തല്‍ ഒരുക്കിയത് പഴയ കലാകാരന്‍
text_fieldsകലോത്സവ നാടകവേദികളില്‍ നിറഞ്ഞാടിയതിന്‍െറ കരുത്ത് കൈമുതലായുണ്ടെങ്കിലും ആ റോളല്ല ഇവിടെ അദ്ദേഹത്തിന്, കലാമേളക്ക് തണലേകാന്‍ പന്തലൊരുക്കുകയെന്നതാണ്. തൃശൂര്‍ ചെറുതുരുത്തി സ്വദേശി ഉമ്മര്‍ പടപ്പാണ് കലോത്സവങ്ങളിലെ പന്തലുകളുടെ ശില്‍പി. ഒമ്പത് ദിവസം രാപ്പകല്‍ നീണ്ട അധ്വാനത്തിനൊടുവില്‍ പന്തലുകള്‍ പൂര്‍ത്തിയാകുമെങ്കിലും ഉമ്മര്‍ വിശ്രമിക്കാനില്ല. ‘നാടകമടക്കം മത്സരങ്ങള്‍ കാണണം. പഴയകാലത്തേക്ക് ഓര്‍മകള്‍ക്കൊപ്പം മടങ്ങണം’ -ഉമ്മര്‍ പറയുന്നു.
സ്കൂള്‍, ഉപജില്ലാ മത്സരങ്ങളിലാണ് ഉമ്മര്‍ നാടകവേദികളില്‍ സജീവമായിരുന്നത്. ഒരുവട്ടം റവന്യൂ ജില്ലയിലുമത്തെി. അന്നൊക്കെ ഇതുപോലെ കടുപ്പമായിരുന്നില്ല മത്സരങ്ങളെന്ന് ഉമ്മര്‍ ഓര്‍ക്കുന്നു. തിരുവനന്തപുരത്ത് ശിശുക്ഷേമസമിതി സംഘടിപ്പിച്ച സംസ്ഥാന നാടകമത്സരത്തിലും തൃശൂര്‍ ജില്ലയെ പ്രതിനിധാനം ചെയ്തു. അടിയന്തരാവസ്ഥ പിന്നിട്ട കാലമായിരുന്നു അന്ന്. അടിയന്തരാവസ്ഥക്കെതിരെ ‘യമലോകം’ എന്ന നാടകമാണ് അവതരിപ്പിച്ചത്. സ്കൂള്‍ കലോത്സവങ്ങളില്‍ ലളിതഗാന മത്സരത്തിലും പങ്കെടുത്തിട്ടുണ്ട്. ലളിതഗാനവേദിയില്‍ കയറി സിനിമാഗാനം പാടിയതും ഇന്നും തമാശയോടെ ഉമ്മര്‍ ഓര്‍ക്കുന്നു.
കലയില്‍ ആവേശമുണ്ടെങ്കിലും തൊഴിലില്‍ ഒരു വിട്ടുവീഴ്ചക്കും തയാറല്ല. പന്തല്‍പണിയുടെ എല്ലാ ഘട്ടത്തിലും ഉമ്മറിക്കയുടെ നോട്ടമുണ്ട്. നിര്‍മാണസാമഗ്രികളെല്ലാം നാട്ടില്‍ നിന്നാണ് കൊണ്ടുവന്നത്. നാട്ടിന്‍പുറത്ത് മെടഞ്ഞ ഓലയാണ് ഉപയോഗിച്ചിരിക്കുന്നത്.
12000 പൊളി ഓല പൊന്നാനിയില്‍ നിന്നാണ് തിരുവനന്തപുരത്തത്തെിച്ചത്. കലോത്സവത്തില്‍ ഊട്ടുപുരയുള്‍പ്പെടെ 18 ഓളം പന്തലുകളാണ് ഉമ്മര്‍ പടപ്പിന്‍െറ ഉടമസ്ഥതയിലുള്ള ഭാരത് പന്തല്‍ വര്‍ക്സ് തയാറാക്കിയത്. 66 തൂണുകളിലായി 7000 പേര്‍ക്ക് ഇരിക്കാവുന്ന പന്തലാണ് പ്രധാനവേദിയായ പുത്തരിക്കണ്ടത്ത് പൂര്‍ത്തിയായത്. അതും ഒമ്പത് ദിവസം കൊണ്ട്. 15 ബംഗാളികളും 10 തമിഴ്നാട്ടുകാരുമുള്‍പ്പെടെ 100 പേരടങ്ങുന്ന പന്തല്‍സംഘമാണ് തലസ്ഥാനത്തുള്ളത്. 30 കൊല്ലമായി പന്തല്‍ മേഖലയിലുള്ള ഉമ്മര്‍ പിതാവിന്‍െറ പാത പിന്തുടരുകയായിരുന്നു. 60 കൊല്ലത്തെ പാരമ്പര്യമാണ് ഈ പന്തല്‍ സംഘത്തിനുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.