ബി.ജെ.പിയുടെ വിമോചന യാത്രക്ക് തുടക്കമായി
text_fieldsകാസര്‍ഗോഡ്: ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന വിമോചന യാത്രക്ക് കാസര്‍ഗോഡ് ഉപ്പളയില്‍ തുടക്കമായി. കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു കുമ്മനം രാജശേഖരന് പതാക കൈമാറിയാണ് യാത്രക്ക് തുടക്കമിട്ടത്. ഹൈദരാബാദ് സര്‍വ്വകലാശാല വിദ്യാര്‍ഥിയുടെ ആത്മതഹത്യയുമായി ബന്ധപ്പെട്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് കോണ്‍ഗ്രസ് നടത്തുന്നതെന്ന് വെങ്കയ്യ നായിഡു പറഞ്ഞു. നേരത്തെ എട്ട് കുട്ടികള്‍ ഇവിടെ ആത്മഹത്യ ചെയ്തിട്ടുണ്ട്. ഇപ്പോ ബഹളം വെക്കുന്നവർ അന്ന് പ്രതികരിച്ചിട്ടില്ല. നരേന്ദ്രമോദി രാജ്യത്തെ മുന്നോട്ട് നയിക്കുമ്പോൾ കോണ്‍ഗ്രസ് രാജ്യത്തെ പിന്നോട്ടടിക്കാനാണ് ശ്രമിക്കുന്നത്. കോണ്‍ഗ്രസും ഇടതുപക്ഷവും ജനങ്ങളുടെ മുന്നില്‍ തമ്മിലടിക്കുന്നതായി നടിക്കുകയാണെന്നും ബംഗാളിലടക്കം ഇരുകൂട്ടരും ഒരുമിച്ചാണെന്നും വെങ്കയ്യ നായിഡു ചൂണ്ടിക്കാട്ടി.
മുതിര്‍ന്ന നേതാവ് ഒ. രാജഗോപാല്‍ അദ്ധ്യക്ഷത വഹിച്ചു. ചലച്ചിത്ര താരം സുരേഷ് ഗോപിയും ചടങ്ങിനെത്തി. എന്‍ഡോസള്‍ഫാന്‍ സമരനേതാവ് ലീല കുമാരി അമ്മ, അരിപ്പ ഭൂസമര നേതാവ് ശ്രീരാമന്‍ കൊയ്യോന്‍, എം.പിമാരായ നളിന്‍ കുമാര്‍ കട്ടീല്‍, റിച്ചാര്‍ഡ് ഹെ, ബി.ജെ.പി സംസ്ഥാന നേതാക്കളായ വി. മുരളീധരന്‍, പി.കെ കൃഷ്ണദാസ്, സി.കെ പത്മനാഭന്‍, ശോഭ സുരേന്ദ്രന്‍, എം.ടി രമേശ്, എ.എന്‍ രാധാകൃഷ്ണന്‍, പി.എസ് ശ്രീധരന്‍പിള്ള, ഇ.എം വേലായുധന്‍, പി.സി തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.