പെരിങ്ങോട് കൊട്ടിക്കയറി
text_fields
കഴിഞ്ഞതവണ വഴുതിപ്പോയ ഒന്നാം സ്ഥാനം രണ്ടാമൂഴത്തില്‍ തിരിച്ചുപിടിച്ച് മധുര പ്രതികാരം തീര്‍ക്കുകയാണ് പെരിങ്ങോട് സ്കൂള്‍. ഇടറാത്ത ഇടക്കകളും പതറാത്ത മനസ്സും പിഴക്കാത്ത താളങ്ങളുമായി അവര്‍ ഒത്തൊരുമയോടെയാണ് കൊട്ടിക്കയറിയത്. മത്സരവേദിയില്‍ തീര്‍ത്ത ‘വാദ്യവിസ്മയം’ ആസ്വാദകഹൃദയങ്ങളില്‍ ആവേശത്തിരകളുയര്‍ത്തിയാണ് അവസാനിച്ചത്. കലോത്സവ വാദ്യപ്പെരുമയില്‍ 33 വര്‍ഷം പിന്നിടുന്ന പാലക്കാട് പെരിങ്ങോട് സ്കൂളിന്‍െറ കൈയില്‍നിന്ന് കഴിഞ്ഞ തവണ തൃശൂര്‍ കടവല്ലൂര്‍ ജി.എച്ച്.എസ്.എസ് വിജയം കവര്‍ന്നെടുത്തിരുന്നു. മൂന്നരപതിറ്റാണ്ടിനിടെ നാലു തവണ മാത്രമേ പെരിങ്ങോടിന്‍െറ കലാകാരന്മാര്‍ വെറുംകൈയോടെ മടങ്ങിയിട്ടുള്ളൂ. അതുകൊണ്ടുതന്നെ ഇക്കുറി തിരികെ പിടിക്കുമെന്ന ഉറച്ച തീരുമാനവുമായാണ് അവര്‍ എത്തിയത്.
കേരളം കണ്ട ഏറ്റവും വലിയ വാദ്യഘോഷം നടത്തി ലിംക ബുക്കിലടക്കം ഇടംപിടിച്ചിട്ടുണ്ട് പെരിങ്ങോട് സ്കൂള്‍.
1975, 76 വര്‍ഷത്തിലാണ് പെരിങ്ങോട് സ്കൂളില്‍ പഞ്ചവാദ്യത്തിന് ഹരിശ്രീ കുറിക്കുന്നത്. ഇതിനകം 1200ലേറെ കുട്ടിക്കലാകാരന്മാരാണ് സ്കൂളില്‍നിന്ന് പഞ്ചവാദ്യലോകത്ത് ഇടംപിടിച്ചത്. എറണാകുളം മാണിക്കമംഗലം എന്‍.എസ്.എസ്.എച്ച്.എസ്.എസും വടവത്തൂര്‍ കോട്ടയം ഗിരിദീപം ബഥനി എച്ച്.എസുമാണ് രണ്ടും മൂന്നും സ്ഥാനത്ത്. കഴിഞ്ഞ തവണ ഒന്നാമതത്തെിയ തൃശൂര്‍ കടവല്ലൂര്‍ ഗവ. എച്ച്.എസ് അഞ്ചാം സ്ഥാനത്താണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.