സരസ്വതി മണ്ഡപം തേടി അവരെത്തി...
text_fieldsതിരുവനന്തപുരം: നിലമ്പൂരില്‍നിന്ന് പൂജപ്പുര വരെ 389 കിലോമീറ്റര്‍... 11 മണിക്കൂര്‍ നീണ്ട യാത്രയുടെ ഒടുവില്‍ അവര്‍ ആ കല്‍മണ്ഡപത്തിനു മുന്നില്‍ നിന്നപ്പോള്‍ പലര്‍ക്കും ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നയാത്രകൂടിയായിരുന്നു അത്. സംഗീതലോകത്തെ കുലപതികള്‍ ഉള്‍പ്പെടെ കച്ചേരിയും ഗാനമേളയുമൊക്കെ നടത്തി ആസ്വാദകലോകത്തെ കൈയിലെടുത്ത പൂജപ്പുരയിലെ സ്വാതി തിരുനാള്‍ സരസ്വതി മണ്ഡപം നിലമ്പൂരിലെ ഗവ. മാനവേദന്‍ എച്ച്.എസിലെ വിദ്യാര്‍ഥിനികള്‍ക്ക് കേട്ടറിവ് മാത്രമായിരുന്നു. സംഗീതാധ്യാപികയുടെ പരിശീലനമൊന്നുമില്ലാതെ ജില്ലയില്‍ ഒന്നാമതത്തെിയ ആത്മവിശ്വാസത്തില്‍ കലോത്സവ വണ്ടി കയറുമ്പോള്‍ അവര്‍ ഉറപ്പിച്ചിരുന്നു, മത്സരവേദിയിലേക്ക് കയറുംമുമ്പ് സ്വാതി തിരുനാള്‍ സരസ്വതി മണ്ഡപത്തറയിലിരുന്ന് പാടണമെന്ന്.
സംഘഗാനത്തിന്‍െറ വേദിയായ പൂജപ്പുര മൈതാനം സ്വാതി തിരുനാള്‍ സരസ്വതി മണ്ഡപത്തിന്‍െറ പിറകിലായത് തുണയായെന്ന് വിദ്യാര്‍ഥിനികള്‍ പറഞ്ഞു. ആദ്യംതന്നെയത്തെി അവര്‍ മണ്ഡപത്തിലിരുന്ന് പരിശീലനം തുടങ്ങി. ‘ഓംകാരമന്ത്രം ചൊടികളില്‍ വിടര്‍ത്തി പ്രപഞ്ചം തപസിരിക്കുന്നു...’ മത്സരവേദിയിലത്തെിയ മികച്ച വരികളായിരുന്നു അത്.
ഫലമെന്തുമായിക്കോട്ടെ, പക്ഷേ ഈ മണ്ഡപത്തിലിരുന്ന് പാടാന്‍ അവസരം ലഭിച്ചല്ളോ അത് മതി -വിദ്യാര്‍ഥിനികള്‍ പറഞ്ഞു. തലസ്ഥാനം വരെ എത്തിയതല്ളേ, സംഗീതാധ്യാപികയെ വേണമെന്ന ആവശ്യം സര്‍ക്കാറിന് മുന്നിലത്തെിക്കണമെന്നതിനെക്കുറിച്ചും അവര്‍ ആലോചിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.