സമയം ക്രമം തെറ്റി ആദ്യരാത്രി
text_fields
തിരുവനന്തപുരം: കലോത്സവത്തിന്‍െറ ആദ്യ പകലായിരുന്നു ഇന്ന്. പല വേദികളിലും കലോത്സവത്തിലെ ആദ്യ രാത്രി അവസാനിച്ചത് ഇന്നു പുലര്‍ച്ചെയാണ്. അപ്പീല്‍വരവ് കുറഞ്ഞതിനാല്‍ മത്സരങ്ങള്‍ കുറെയെങ്കിലും സമയക്രമം പാലിക്കുമെന്ന തുടക്കത്തിലെ പ്രതീക്ഷ ആദ്യ ദിവസംതന്നെ തെറ്റി. അപ്പീല്‍പ്രവാഹത്തെ നിയന്ത്രിക്കാനുള്ള സംഘാടകശ്രമം ഫലവത്തായില്ല. ഒന്നാം ദിവസവും രണ്ടാം പകലും പല വേദികളും താളപ്പിഴയോടെയാണ് തുടങ്ങിയത്.
ആരംഭപ്പിശകുകള്‍ ബുധനാഴ്ചയോടെ പരിഹരിക്കപ്പെടുമെന്ന് സമാധാനിക്കാം. 15 വേദികളില്‍ ഒമ്പതെണ്ണത്തിലും മത്സരങ്ങള്‍ പുരോഗമിക്കുകയാണ്. ഇന്ന് വൈകുന്നേരത്തോടെ പൊന്‍കപ്പിനുള്ള ആഗ്രഹചിന്തകള്‍ ഉണര്‍ന്നുതുടങ്ങും. അതിനാല്‍തന്നെ ഇന്നത്തെ മത്സരങ്ങള്‍ക്ക് മുറുക്കം ഇത്തിരി കൂടുതലുമാണ്. കുച്ചിപ്പുടി, കേരളനടനം, ഭരതനാട്യം, മോഹിനിയാട്ടം, ഓട്ടന്‍തുള്ളല്‍, കഥകളി, മാപ്പിളപ്പാട്ട്, ലളിതഗാനം, സംഘഗാനം, ദഫ്മുട്ട്, പൂരക്കളി തുടങ്ങിയവയാണ് വിവിധ വേദികളില്‍ നടക്കുന്നത്. അറബിക് കലോത്സവത്തില്‍ കഥാപ്രസംഗവും സംസ്കൃതോത്സവത്തില്‍ ഗാനാലാപനവും പ്രഭാഷണവും നടക്കുന്നുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ നഗരം കലോത്സവത്തോട് അത്രയൊന്നും താല്‍പര്യം കാണിക്കുന്നില്ളെന്നാണ് ശുഷ്കമായ സദസ്സ് സൂചിപ്പിക്കുന്നത്. ഉച്ചവരെയുള്ള പോയന്‍റ് നില വിജയസൂചനകളൊന്നും നല്‍കുന്നില്ളെങ്കിലും നാലു ജില്ലകള്‍ ഏറക്കുറെ ഒപ്പത്തിനൊപ്പമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.