കൃത്രിമ റബര്‍ ഇറക്കുമതിക്ക് പിന്നില്‍ മാണിയുടെ ബന്ധുക്കള്‍ –പി.സി. ജോര്‍ജ്
text_fieldsകോട്ടയം: കെ.എം. മാണിക്കും ജോസ് കെ. മാണിക്കുമെതിരെ കടുത്ത ആരോപണങ്ങളുമായി കേരള കോണ്‍ഗ്രസ്(സെക്കുലര്‍) ലീഡര്‍ പി.സി. ജോര്‍ജ്. റബര്‍ വിലയിടിവിനെതിരെ സമരം ചെയ്യുമ്പോള്‍ തന്നെ ഇവരും ബന്ധുക്കളും ചേര്‍ന്ന് സംസ്ഥാനത്തേക്ക് വന്‍തോതില്‍ കൃത്രിമ റബര്‍ എത്തിക്കുകയാണെന്ന് വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം ആരോപിച്ചു.
കൃത്രിമ റബറിന്‍െറ കേരളത്തിലെ പ്രമുഖ വിതരണക്കാരായ എറണാകുളം കേന്ദ്രമായ റോയല്‍ മാര്‍ക്കറ്റിങ് ആന്‍ഡ് ഡിസ്ട്രിബ്യൂട്ടേഴ്സ് എന്ന കമ്പനി കെ.എം. മാണിയുടെ ബന്ധുക്കളുടേതാണ്. റബര്‍ ഇറക്കുമതി നിരോധിക്കണമെന്നാവശ്യപ്പെട്ട് ഉപവാസം ഇരിക്കുന്ന ജോസ് കെ. മാണി എം.പിയുടെ ഭാര്യയും ഇതില്‍ പാര്‍ട്ണറാണ്. 1989 മുതല്‍ 2009വരെ ജോസ് കെ. മാണിയും കമ്പനിയില്‍ പാര്‍ട്ണറായിരുന്നു. എം.പിയായതോടെയാണ് ഭാര്യ ചുമതലയിലത്തെിയത്.
മാണിയുടെ മരുമകന്‍ മാത്യു സേവ്യര്‍ ഇടക്കാട്ടുകുടിയാണ് കമ്പനിയുടെ പ്രധാന ചുമതലക്കാരന്‍. ഇദ്ദേഹത്തിന്‍െറ അനുജന്‍ ജയിംസിന്‍െറ ഭാര്യ രൂപയാണ് കമ്പനിയുടെ മറ്റൊരു പാര്‍ട്ണര്‍. റിലയന്‍സ് കമ്പനിയുടെ സിന്തറ്റിക് റബറിന്‍െറ കേരളത്തിലെ സ്റ്റോക്കിസ്റ്റാണ് ഈ കമ്പനി. റബര്‍ കര്‍ഷകര്‍ക്കുവേണ്ടി നിലകൊള്ളുന്നുവെന്ന് അവകാശപ്പെടുന്ന കെ.എം. മാണിയുടെയും മകന്‍െറയും ഇരട്ടത്താപ്പാണ് ഇതിലൂടെ പുറത്തായിരിക്കുന്നത്. റബര്‍ കര്‍ഷകരെ പച്ചയായി ഇവര്‍ വഞ്ചിക്കുകയാണ്. അവിഹിത സ്വാധീനം ഉപയോഗിച്ച് സെയില്‍സ് ടാക്സ് ഉദ്യോഗസ്ഥരെപ്പോലും കമ്പനി കബളിപ്പിക്കുകയാണ്. കമ്പനിയുടെ എറണാകുളത്തെ മൂന്നു ഓഫിസുകളും കൊച്ചി കോര്‍പറേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. കമ്പനിയുമായി ബന്ധമില്ളെന്ന് കെ.എം. മാണി വ്യക്തമാക്കിയാല്‍ കൂടുതല്‍ രേഖകള്‍ പുറത്തുവിടാന്‍ തയാറാണെന്നും ജോര്‍ജ് പറഞ്ഞു.
ജോസ് കെ. മാണിയുടെ സമരപ്പന്തല്‍ സന്ദര്‍ശിക്കുന്ന മെത്രാന്മാര്‍ അവര്‍ ചെയ്യുന്നത് ശരിയാണോയെന്ന് ചിന്തിക്കണം. തെറ്റിദ്ധരിപ്പിച്ചാണെങ്കില്‍പോലും അവര്‍ ഒരിക്കലും അതിന് വശംവദരാകാന്‍ പാടില്ല. മാണി എല്ലാ ബന്ധങ്ങളും ഉപയോഗിച്ചാണ് പന്തലിലേക്ക് പ്രമുഖരെ എത്തിക്കുന്നത്. മെത്രാന്മാര്‍ വരുന്നതുകൊണ്ട് വിശ്വാസികള്‍ എത്തില്ല. നേതാക്കളല്ലാതെ ഒറ്റ കര്‍ഷകര്‍ പോലും പന്തലിലേക്ക് തിരിഞ്ഞുനോക്കുന്നില്ല.
വീതം കിട്ടുന്നവര്‍ക്ക് മാത്രമേ അഭിവാദ്യം അര്‍പ്പിക്കാന്‍ കഴിയൂ. വീതം കിട്ടുന്നതിനാല്‍ ഉമ്മന്‍ ചാണ്ടി പിന്തുണക്കുന്നുണ്ട്. മറ്റ് ആര്‍ക്കും ഈ കണ്ണില്‍ പൊടിയിടല്‍ അംഗീകരിക്കാനാവില്ല. ആസിയാന്‍ കരാര്‍ നടപ്പാക്കിയപ്പോള്‍ പാര്‍ലമെന്‍റില്‍ മിണ്ടാതിരുന്നയാളാണ് ജോസ്കെ. മാണി. മകനെ പാര്‍ട്ടിയുടെ തലപ്പത്ത് അവരോധിക്കാനാണ് ഇത്തരമൊരു സമരം സംഘടിപ്പിച്ചത്. പട്ടിണി വര്‍ധിച്ചാല്‍ നേര്‍ച്ച കൂടുതല്‍ കിട്ടും. അതിനാലാകും സമരത്തെ പ്രോത്സാഹിപ്പിക്കാന്‍ മെത്രാന്മാര്‍ എത്തുന്നത്. സൗജന്യമായി വാഹനം വിട്ടുകിട്ടുന്നതുകൊണ്ട് പോയേക്കാമെന്ന് കരുതി വരുന്നവരും കൂട്ടത്തിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറി മാലത്തേ് പ്രതാപചന്ദ്രനും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.