Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jan 2016 7:20 PM IST Updated On
date_range 2 April 2017 7:21 PM ISTപിഴത്തുക ആഗ്രഹിക്കുന്നില്ല; വിധിയിൽ നിരാശയെന്ന് ചന്ദ്രബോസിന്റെ കുടുംബം
text_fieldsbookmark_border
തൃശൂർ: കോടതിവിധിയിൽ നിരാശയെന്ന് ചന്ദ്രബോസിന്റെ കുടുംബം. ഇതൊന്നുമല്ല പ്രതീക്ഷിച്ചത്. പിഴയായി ലഭിക്കുന്ന തുക ആഗ്രഹിച്ചതല്ല. പ്രതീക്ഷിച്ച വിധി കിട്ടിയില്ലെന്നും ചന്ദ്രബോസിന്റെ ഭാര്യ ജമന്തി മാധ്യമപ്രവർത്തകരോട് പറഞ്ഞു. നിസാം താമസിയാതെ പരോളിലിറങ്ങും. നിസാം ഒരിക്കലും പുറത്തിറങ്ങരുതെന്നാണ് ആഗ്രഹം. ജയിലിലും സന്തുഷ്ടനായാണ് നിസാം കഴിയുന്നതെന്നും ജമന്തി പറഞ്ഞു.
നിസാമിനെ തൂക്കിക്കൊല്ലണമെന്ന് ചന്ദ്രബോസിന്റെ അമ്മ പ്രതികരിച്ചു. കൂടുതൽ ശിക്ഷ ലഭിക്കണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story