Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jan 2016 10:12 AM GMT Updated On
date_range 2 April 2017 3:17 PM GMTടി.പി വധക്കേസിൽ സി.ബി.ഐ അന്വേഷണം വേണമെന്ന് ബി.ജെ.പി
text_fieldsbookmark_border
കണ്ണൂർ: ടി.പി വധ ഗൂഢാലോചന കേസിൽ സി.ബി.ഐ അന്വേഷണം വേണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. ഇക്കാര്യത്തിൽ ടി.പിയുടെ ഭാര്യ കെ.കെ രമക്ക് എല്ലാ സഹായവും ചെയ്യും. കെ.ടി ജയകൃഷ്ണൻ മാസ്റ്റർ വധവും സി.ബി.ഐ അന്വേഷിക്കണം. കതിരൂർ മനോജ് വധക്കേസിൽ പി. ജയരാജനെ പ്രതി ചേർക്കാൻ ബി.ജെ.പി സ്വാധീനം ചെലുത്തിയിട്ടില്ല. ഇത്തരത്തിലുള്ള സി.പി.എമ്മിന്റെ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും കുമ്മനം മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story