പ്രമുഖര്‍ പറയുന്നു; മല്‍സരഫലം കൂടുതല്‍ സുതാര്യമാക്കണം
text_fieldsതിരുവനന്തപുരം:കലോല്‍സവത്തില്‍ വിധികര്‍ത്താക്കള്‍ പക്ഷപാതിത്വത്തോടെ മാര്‍ക്കിടുന്നത് തടയാനായി കലോല്‍സവ മല്‍സരഫലം പൂര്‍ണമായും സുതാര്യമാക്കണമെന്ന് ആവശ്യം. നിലവില്‍ അപ്പീലിന് പോവുന്ന ഒരു കുട്ടിക്ക് മൂന്ന് വിധികര്‍ത്താക്കളില്‍ ഓരോരുത്തരും എത്രമാര്‍ക്കാണ് തനിക്ക് നല്‍കിയതെന്ന് അറിയാന്‍ കഴിയില്ല. ഇത് രഹസ്യമാക്കി വെക്കാതെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചാല്‍ കാര്യങ്ങള്‍ കൂടുതല്‍ സുതാര്യമാവുമെന്നാണ് നൃത്താധ്യാപകരുടെ സംഘടനയായ ഓള്‍കേരള ഡാന്‍സ് ടീച്ചേഴ്സ് അസോസിയേഷന്‍ അടക്കമുള്ളവര്‍ പറയുന്നത്.
മറ്റ് രണ്ട് വിധികര്‍ത്താക്കളും 80 ശതമാനത്തിലേറെ മാര്‍ക്കിട്ട കുട്ടികള്‍ക്ക് ഒറ്റ ജഡ്ജസ് മാത്രം അറുപത് ശതമാനംവരെ നല്‍കാതെ തോല്‍പ്പിച്ച സംഭവങ്ങള്‍ ജില്ലാതലത്തില്‍നിന്ന് നിരവധി ഉണ്ടായിട്ടുണ്ട്. ജില്ലയില്‍ 10ാം സ്ഥാനത്തെതിയവര്‍ സംസ്ഥാനത്ത് ഒന്നാമതും, ജില്ലയിലെ വിജയികള്‍ സംസ്ഥാനത്ത് അവസാനമത്തെിയതുമായ നിരവധി സംഭവങ്ങള്‍ ഈ കലോല്‍സവത്തിലും ഉണ്ടായി. അതുകൊണ്ടുതന്നെ മല്‍സരം കഴിഞ്ഞ് അരമണിക്കുറിനകം ഓരോ വിധികര്‍ത്താവും ഇട്ട മാര്‍ക്ക് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചാല്‍ പക്ഷപാതം കൈയോടെ കണ്ടുപിടിക്കാന്‍ കഴിയും. കലോല്‍സദവം ഹൈട്ടക്കായ ഇക്കാലത്ത് വേദിയില്‍നിന്നുതന്നെ തല്‍സമയം ഇത് നടത്താന്‍ കഴിയും.
വിവരാവകാശ നിയമംവരെ നടപ്പാക്കപ്പെട്ട ഇക്കാലത്ത് കലോല്‍സവ മല്‍സരഫലത്തിനുമാത്രം ഒരു രഹസ്യസ്വഭാവം ഉണ്ടായിരിക്കേണ്ട കാര്യമില്ളെന്ന് പ്രശസ്ത നര്‍ത്തകി ഡോ. നീനാപ്രസാദ് മാധ്യമത്തോട് പ്രതികരിച്ചു. ഏത് മേഖലയിലാണെങ്കിലും സുതാര്യത അഴിമതിക്ക് തടയിടുമെന്നും അവര്‍ അഭിപ്രായപ്പെട്ടു. വിധികര്‍ത്താക്കള്‍ മല്‍സവഫലത്തെക്കുറിച്ച് യാതൊന്നും പറയാതെ ഗ്രേഡ്മാത്രം പ്രഖ്യാപിച്ച് പോവുന്നത് ശരിയല്ളെന്ന് പ്രശസ്ത നൃത്താധ്യാപിക റിഗാറ്റ ഗിരിജാ ചന്ദ്രന്‍ അഭിപ്രായപ്പെട്ടുപറഞ്ഞു..ഒരു ഇനത്തിന് മാര്‍ക്കിട്ടുകഴിഞ്ഞാല്‍ അതിന്‍െറ പൊതുനിലവാരത്തെക്കുറിച്ചും അതില്‍ കണ്ടുവരുന്ന അനഭലഷണീയ പ്രവണതകളെക്കുറിച്ചുമൊക്കെ രണ്ടുവാക്കുപറയാന്‍ വിധികര്‍ത്തക്കള്‍ക്ക് അനുമതി നല്‍കണം. അങ്ങനെ ആവുമ്പോള്‍ കുട്ടികള്‍ക്ക് തങ്ങളുടെ പോരായ്മയും വ്യക്തമാവും. അതോടെ അപ്പീലും കുറയുമെന്നും ഗിരിജാചന്ദ്രന്‍ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.