എന്‍ഡോസള്‍ഫാന്‍: കേരളത്തിന് മനുഷ്യാവകാശ കമീഷന്‍ നോട്ടീസ്
text_fieldsന്യൂഡല്‍ഹി: എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ വീഴ്ചവരുത്തിയ കേരള സര്‍ക്കാറിന് ദേശീയ മനുഷ്യാവകാശ കമീഷന്‍െറ നോട്ടീസ്. നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് 2010 ഡിസംബര്‍ 31ന് കമീഷന്‍ സര്‍ക്കാറിനോട് നിര്‍ദേശിച്ചിരുന്നു.
ഉത്തരവ് നടപ്പാക്കുന്നത് സംബന്ധിച്ച് 2012 മേയ് 26ന് കേരള സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയിരുന്നതുമാണ്. എന്നാല്‍, ദുരിതമനുഭവിക്കുന്ന പലര്‍ക്കും ഇത്ര വര്‍ഷങ്ങള്‍ക്കുശേഷവും നഷ്ടപരിഹാരം ലഭിച്ചില്ല എന്ന മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന ചീഫ് സെക്രട്ടറി, കാസര്‍കോട്, പാലക്കാട് കലക്ടര്‍മാര്‍ക്ക് നോട്ടീസ് അയച്ചത്. ഇതുസംബന്ധിച്ച സത്യാവസ്ഥയും നഷ്ടപരിഹാരം നല്‍കിയതുസംബന്ധിച്ച വിവരങ്ങളും രണ്ടാഴ്ചക്കകം സമര്‍പ്പിക്കാനാണ് ഉത്തരവ്. ആരോഗ്യത്തോടെ ജീവിക്കാനുള്ള അവകാശങ്ങളുടെ കടുത്തലംഘനമാണിതെന്ന് കമീഷന്‍ വിലയിരുത്തി. നഷ്ടപരിഹാരം നല്‍കി പുനരധിവസിപ്പിക്കേണ്ടത് സംസ്ഥാന സര്‍ക്കാറിന്‍െറ ബാധ്യതയാണെന്നും അത് നിര്‍വഹിക്കാത്തത് കൊടിയ മനുഷ്യാവകാശ ലംഘനമാണെന്നും കമീഷന്‍ കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.