മതനിരപേക്ഷത തകര്‍ക്കുന്നവരെയും നിസ്സംഗത പാലിക്കുന്നവരെയും കേരളം തിരിച്ചറിഞ്ഞു -പിണറായി
text_fieldsകോഴിക്കോട്: മതനിരപേക്ഷത തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ മാത്രമല്ല, അവര്‍ക്കെതിരെ നിസ്സംഗത പാലിക്കുന്നവരെക്കൂടി കേരളീയമനസ്സ് തിരിച്ചറിഞ്ഞുകഴിഞ്ഞതായി സി.പി.എം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍. നവകേരള മാര്‍ച്ചിന്‍െറ കോഴിക്കോട് ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കി കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച സ്വീകരണസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വര്‍ഗീയതയെ ചെറുക്കുന്നതിലൂടെ മാത്രമേ നാടിന്‍െറ തനിമ നിലനിര്‍ത്താനാവൂ. വര്‍ഗീയത വളര്‍ത്താനുള്ള ശ്രമം നാടിന്‍െറ മതനിരപേക്ഷ മനസ്സ് തിരിച്ചറിഞ്ഞു. വെള്ളാപ്പള്ളിയെ ഉപയോഗിച്ച് എസ്.എന്‍.ഡി.പിക്കാരെ ആര്‍.എസ്.എസില്‍ എത്തിക്കാനുള്ള നീക്കം ശ്രീനാരായണീയര്‍തന്നെ തടഞ്ഞു. വെള്ളാപ്പള്ളിയുടെ മകന് ഡല്‍ഹിയില്‍ കസേര വാഗ്ദാനം ചെയ്തവര്‍ക്ക് ഇതോടെ കാര്യം മനസ്സിലായി. മതനിരപേക്ഷതക്ക് പോറലേല്‍ക്കാതെ നിലനിര്‍ത്താന്‍ സി.പി.എമ്മുണ്ടാകും. കൈക്കൂലിയും പിടിപ്പുകേടുമൊന്നും മാറ്റാന്‍ കഴിയില്ളെന്ന ധാരണ സൃഷ്ടിക്കുന്നവരുണ്ട്. ഭരണം സുതാര്യമാക്കി അഴിമതിവിമുക്ത കേരളം സൃഷ്ടിക്കണം. കേരളത്തിന്‍െറ വികസനത്തിന് കാലാനുസൃതമായ പുരോഗതി നേടാനായിട്ടില്ല. അഭ്യസ്ഥവിദ്യര്‍ക്ക് ഇവിടെ ജോലിയില്ല. ചെറുപ്പക്കാരെ മുന്നില്‍ക്കണ്ട് തൊഴില്‍ശാല തുടങ്ങാനുള്ള മനോഭാവം സര്‍ക്കാറിനുണ്ടാവണം. നാടിനെ പുനര്‍നിര്‍മിക്കുക അസാധ്യമല്ല. പ്രശ്നങ്ങള്‍ ശരിയായരീതിയില്‍ കണ്ടത്തെി പരിഹാരം ചര്‍ച്ച ചെയ്യാനാണ് നവകേരള മാര്‍ച്ചെന്നും പിണറായി പറഞ്ഞു. എ. പ്രദീപ് കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.