ഓര്‍മകള്‍ സാക്ഷി; ജമന്തി ഇനി സര്‍ക്കാര്‍ ജീവനക്കാരി
text_fieldsതൃശൂര്‍/കാഞ്ഞാണി: കാഞ്ഞാണി കാരമുക്കിലെ വീട്ടില്‍ തെളിഞ്ഞ് കത്തിയ വിളക്കിന് പിന്നിലെ ബോസേട്ടന്‍െറ ഛായാചിത്രത്തിന് മുന്നില്‍ ജമന്തി കൈകൂപ്പി. ഒൗഷധി ചെയര്‍മാന്‍ ജോണി നെല്ലൂര്‍ കൈമാറിയ നിയമന ഉത്തരവ് ഓര്‍മകളുടെ വേദനയില്‍ കൈയിലിരുന്ന് വിറച്ചു. കണ്ണുകള്‍ നിറഞ്ഞൊഴുകി. നിസാമിന്‍െറ മര്‍ദനമേറ്റ് മരിച്ച സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിന്‍െറ ഭാര്യ ജമന്തി നീണ്ട കാത്തിരിപ്പിനൊടുവില്‍ വെള്ളിയാഴ്ച ജോലിയില്‍ പ്രവേശിച്ചു.
സര്‍ക്കാര്‍ പലതവണ വാഗ്ദാനം ചെയ്ത ജോലി കാത്തിരുന്ന് മടുത്തപ്പോള്‍ വേണ്ടെന്നുവെക്കാന്‍ വരെ തീരുമാനിച്ചതാണ്. നിസാം കുറ്റക്കാരനാണെന്ന് കോടതി കണ്ടത്തെിയ ദിവസം ജമന്തിക്ക് ജോലി ലഭിക്കാത്തത് മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. ഇതോടെ സര്‍ക്കാര്‍ തിരക്കിട്ട് ഉത്തരവ് തയാറാക്കുകയായിരുന്നു. നിയമന ഉത്തരവുമായി വെള്ളിയാഴ്ച രാവിലെ തന്നെ ജോണി നെല്ലൂര്‍ ചന്ദ്രബോസിന്‍െറ വീട്ടിലത്തെി. ഉച്ചക്ക് 12 മണിയോടെ നിയമന ഉത്തരവുമായി ഒൗഷധിയിലത്തെിയ ജമന്തിയെ മാനേജ്മെന്‍റ് അധികൃതരും ജീവനക്കാരും ചേര്‍ന്ന് സ്വീകരിച്ചു.
അഡ്മിനിസ്ട്രേറ്റിവ് വിഭാഗത്തില്‍ എല്‍.ഡി ടൈപിസ്റ്റായാണ് നിയമനം. സീറ്റില്‍ അല്‍പനേരം ഇരുന്ന ശേഷമാണ് ജമന്തി മടങ്ങിയത്. തിങ്കളാഴ്ച മുതല്‍ തുടര്‍ച്ചയായി ജോലിക്കത്തെുമെന്ന് അവര്‍ അറിയിച്ചു. ചന്ദ്രബോസിന്‍െറ അമ്മ അംബുജാക്ഷിയും എന്‍ജീനിയറിങ് വിദ്യാര്‍ഥിനിയായ മകള്‍ രേവതിയും മറ്റ് ബന്ധുക്കളും ജമന്തിക്കൊപ്പം ഉണ്ടായിരുന്നു.
ജമന്തിക്ക് ജോലി നല്‍കാന്‍ കഴിഞ്ഞ ഫെബ്രുവരി 25ന് മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടും നിയമനം വൈകുന്നതില്‍ പ്രതിഷേധമുയര്‍ന്നിരുന്നു. ബാബു എം. പാലിശേരി എം.എല്‍.എ കഴിഞ്ഞമാസം നിയമസഭയില്‍ ഇതുസംബന്ധിച്ച് സബ്മിഷന്‍ ഉന്നയിച്ചു. ചെയര്‍മാനോടൊപ്പം പി.എ. മാധവന്‍ എം.എല്‍.എ, ഒൗഷധി എം.ഡി ശശിധരന്‍, ഡയറക്ടര്‍ എം.ആര്‍. രാംദാസ് എന്നിവരുമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.