‘പരാജയത്തെ എങ്ങനെ നേരിടണമെന്ന്കൂടി കുട്ടികളെ പഠിപ്പിക്കണം’
text_fieldsതിരുവനന്തപുരം: കലോല്‍സവത്തില്‍ താന്‍ തോറ്റവരുടെ ഒപ്പമാണെന്ന് പ്രശസ്ത നടന്‍ കൊച്ചുപ്രേമന്‍. വിജയം ആഘേഷിക്കാന്‍ മാത്രമല്ല ഒരു പരാജയത്തെ എങ്ങനെ നേരിടണമെന്നുകൂടി രക്ഷിതാക്കളും അധ്യാപകരും പഠിപ്പിക്കേണ്ടതുണ്ടെന്ന്് അദ്ദേഹം അഭിപ്രായപ്പെട്ടു. സംസ്ഥാന സ്കൂള്‍ കലോല്‍സവത്തിനത്തെിയയ കൊച്ചുപ്രേമന്‍ മാധ്യമത്തോടു സംസാരിക്കയായിരുന്നു.
പുതിയ തലമുറക്ക് തീരെ അറിയാത്തകാര്യം ഒരു പരാജയത്തെ സമചിത്തതയോടെ നേരിടുന്നതിലാണ്. ഒരു വേദിയില്‍ തോറ്റുവെന്ന് കരുതി ആരും കലാലോകത്തുനിന്ന് പുറത്തായിപ്പോവുന്നില്ല. യേശുദാസ്പോലും ആകാശവാണിയുടെ ഓഡിഷനു പരാജയപ്പെട്ടിരുന്നുവെന്ന് ഓര്‍ക്കണം. ഇത്തരം കലോല്‍വങ്ങളിലോക്കെ ഒന്നാമതത്തെിയ എത്രയോ പേര്‍ പിന്നീട് കലാലോകത്ത് ഒന്നുമായിട്ടില്ല. അതേസമയം പരാജിതര്‍ കയറിവന്നിട്ടുമുണ്ട്. കഴിള്ളവനെത്തേടി അവസരങ്ങള്‍ തേടിയത്തെും. തോല്‍വി ഒരു അനുഗ്രഹമായെടുത്ത് മുന്നേറുകയാണ് വേണ്ടത്. ഇത്രയും വലിയയൊരു സദസ്സില്‍ പരിപാടി അവതരിപ്പിക്കാന്‍ കിട്ടിയതിനാണ് ആദ്യമേതന്നെ നന്ദി പറയേണ്ടത്. പരാതികളും പരിഭവങ്ങും കലോല്‍സവത്തില്‍ എക്കാലവും ഉണ്ട്. കുട്ടികള്‍ അതൊന്നും കേട്ട് മനസ്സുതളരേണ്ട കാര്യമില്ല.-കൊച്ചുപ്രേമന്‍ പറഞ്ഞു.
ഈ കലോല്‍സവത്തില്‍ കുട്ടികളുടെ പ്രകടനം ഞെട്ടിക്കുന്നതാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഞങ്ങളുടെ കാലത്തൊന്നും ഇത്രയും നല്ല അവസരം കിട്ടിയിരുന്നില്ല. അഭിനയം തൊഴിലാണെങ്കിലും ജനിച്ചത് സംഗീതകുടംബത്തിലായതിനാല്‍ സംഗീതമല്‍സരങ്ങള്‍ കാണാനാണ് തനിക്ക് കൂടുതല്‍ ഇഷ്ടമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.