പാവാടപ്രായത്തിൽ ഞാനും
text_fieldsതിരുവനന്തപുരം: മാര്‍ഗംകളിയുടെ ചടുലതക്കൊപ്പം വേദിയില്‍ ‘മേയക്കണിന്ത പീലിയും മയില്‍മേല്‍ തോലും മേനിയും’ എന്ന ഗാനംകൂടി മുഴങ്ങിയതോടെ കോട്ടയം അസി. കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പഴയ പാവാടക്കാരിയായി. ചട്ടയും ഉടുപ്പും തളയും മേയ്ക്കാമോതിരവും അണിഞ്ഞ പഴയ ഏഴാം ക്ളാസുകാരിയിലേക്ക് ആ മനസ്സ് പറന്നു.
പുത്തരിക്കണ്ടം മൈതാനിയിലെ ഒന്നാം വേദിയില്‍ മാര്‍ഗംകളി ആസ്വദിക്കുമ്പോഴാണ് യു.പി ക്ളാസിലെ മാര്‍ഗംകളി മനസ്സിലത്തെിയത്. സംസ്ഥാന കലോത്സവത്തില്‍ ഇംഗ്ളീഷ് പ്രസംഗം, മോണോആക്ട്, സംഘഗാനം അടക്കം വിവിധ മത്സരങ്ങളില്‍ പങ്കെടുത്തതിന്‍െറ ഓര്‍മക്കൊപ്പം സി.ബി.എസ്.ഇ കലോത്സവത്തിലെ ശാസ്ത്രീയസംഗീത മത്സര അനുഭവങ്ങളും ദിവ്യ ഓര്‍ത്തെടുത്തു. വെല്ലൂര്‍ മെഡിക്കല്‍ കോളജിലെ എം.ബി.ബി.എസ് പഠനത്തിനിടെയും നൃത്തവും പാട്ടുമൊക്കെയുണ്ടായിരുന്നു.
വെല്ലൂരില്‍നിന്ന് ഒഡീസി നൃത്തവും പഠിച്ചു. സംസ്ഥാന കലോത്സവത്തില്‍ പങ്കെടുക്കുന്നതിന്‍െറ ത്രില്ളൊന്ന് വേറെയാണെന്ന് പറഞ്ഞ അവര്‍ പുതിയ പ്രവണതകള്‍ നല്ലതല്ളെന്നും ചൂണ്ടിക്കാട്ടി. പങ്കെടുക്കുന്നവര്‍ക്കെല്ലാം സമ്മാനം കിട്ടണമെന്ന ആഗ്രഹം നന്നല്ല. രക്ഷിതാക്കളും പരിശീലകരും കുട്ടികളില്‍ ഉണ്ടാക്കുന്ന സമ്മര്‍ദം കലോത്സവത്തിന്‍െറ നിറം കെടുത്തും. ഏഷ്യയുടെ കൗമാരമേളക്ക് കൂടുതല്‍ നിറമേകാന്‍ മാത്സര്യത്തിനപ്പുറം ആവേശമാണ് വേണ്ടത്. വിക്രം സാരാഭായി സ്പേസ് സെന്‍ററില്‍നിന്ന് വിരമിച്ച പിതാവ് ശേഷ അയ്യര്‍ക്കും എസ്.ബി.ടിയില്‍നിന്ന് വിരമിച്ച മാതാവ് ഭഗവതിക്കുമൊപ്പമാണ് ദിവ്യ വേദിയിലത്തെിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.