മന്ത്രി ബാബുവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ വിജിലന്‍സ് കോടതി ഉത്തരവ്
text_fieldsതൃശൂര്‍: ബാര്‍കോഴ കേസില്‍ സര്‍ക്കാരിനും വിജിലന്‍സിനുമെതിരെ തൃശൂര്‍ വിജിലന്‍സ് കോടതിയുടെ രൂക്ഷ വിമര്‍ശം. മന്ത്രി കെ. ബാബുവിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കാന്‍ തൃശൂര്‍ കോടതി ഉത്തരവിട്ടു. ഫെബ്രുവരി 22നകം അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ചെയ്യണം. കൂടുതല്‍ സമയം ആവശ്യമുണ്ടെങ്കില്‍ അപ്പോള്‍ പരിഗണിക്കാമെന്നും കോടതി പറഞ്ഞു.
ബാബുവിന് കോഴ കൊടുത്തിട്ടുണ്ടെന്ന ബിജു രമേശിന്‍െറ വെളിപ്പെടുത്തലിന്‍െറ അടിസ്ഥാനത്തില്‍ മലയാള വേദി പ്രസിഡന്‍റ് ജോര്‍ജ് വട്ടുകുളം നല്‍കിയ പരാതിയിലാണ് വിജിലന്‍സ് ജഡ്ജ് എസ്.എസ്. വാസന്‍െറ ഉത്തരവ്. കോഴ കൊടുത്തുവെന്ന സ്വയം സമ്മതിച്ച ബിജു രമേശിനെതിരെയും കേസെടുക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.
ലോകായുക്തയില്‍ കേസുണ്ടെന്നും കൂടുതല്‍ സമയം വേണമെന്നുമാണ് കോടതിയില്‍ വിജിലന്‍സ് അന്വേഷണ സംഘം ആവശ്യപ്പെട്ടത്. മറ്റ് കോടതികളില്‍ കേസുള്ളതിനാല്‍ വിജിലന്‍സ് കോടതി അടച്ചു പൂട്ടണമെന്നാണോ എന്ന ജഡ്ജി ചോദിച്ചു. കോടതിയെ കൊഞ്ഞനം കുത്തരുത്, വിഡ്ഢിയാക്കുകയുമരുത്. ഒന്നര മാസം വിജിലന്‍സ് എന്ത് ചെയ്യുകയായിരുന്നു?. വിജിലന്‍സ് ഗാണ്ഡീവം നഷ്ടപ്പെട്ട അര്‍ജുനനായോ?. ‘ഞഞ്ഞാ പിഞ്ഞാ’ വര്‍ത്തമാനം പറയുകയല്ല. വ്യക്തമായ തെളിവുകളുമായി വരണം. സത്യസന്ധതയും ആത്മാർഥതയും ഇച്ഛാശക്തിയും ഉണ്ടായിരുന്നെങ്കിൽ പത്ത് ദിവസത്തിനകം ദ്രുതപരിശോധന പൂർത്തിയാക്കാമായിരുന്നു. മന്ത്രി ബാബുവിനെറ ആസ്തിയും ബാങ്ക് ലോക്കറും വീടും പരിശോധിച്ചോ എന്നും ബിജു രമേശിന്‍െറ മൊഴി രേഖപ്പെടുത്തിയോ എന്നും കോടതി ചോദിച്ചു. തെളിവുകള്‍ ഹാജരാക്കാനുള്ള ബാധ്യത പരാതിക്കാരന്‍േറതല്ല, അത് സര്‍ക്കാര്‍ കണ്ടത്തെണമെന്നും കോടതി പറഞ്ഞു.
ജോര്‍ജ് വട്ടുകുളത്തിന്‍െറ പരാതിയില്‍ മന്ത്രി ബാബുവിനെതിരെ ദ്രുത പരിശോധന നടത്താന്‍ നേരത്തെ വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നു. വിജിലന്‍സ് എറണാകുളം എസ്.പി ആര്‍. നിശാന്തിനിയാണ് അന്വേഷിക്കുന്നത്. ശനിയാഴ്ച ദ്രുതപരിശോധനാ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള ദിവസമായിരുന്നു. എന്നാല്‍, പരാതിക്കാരന്‍െറ മൊഴിയെടുത്തത് ഉള്‍പ്പെടെയുള്ള നടപടികള്‍ക്കു ശേഷവും കേസെടുക്കാന്‍ വേണ്ട തെളിവുകള്‍ കിട്ടിയിട്ടില്ളെന്നാണ് വിജിലന്‍സിന്‍െറ നിലപാട്. അന്വേഷണത്തിന് കൂടുതല്‍ സമയം ആവശ്യപ്പെട്ട് ഇന്ന് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എത്തിയപ്പോഴാണ് മന്ത്രിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ ഉത്തരവിട്ടത്.
അതേസമയം, മന്ത്രി ബാബുവിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ തൃശൂർ വിജിലൻസ് കോടതി ഉത്തരവിട്ടത് സംബന്ധിച്ച പ്രതികരിക്കാൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി തയാറായില്ല. വിധി പഠിച്ച ശേഷം പ്രതികരിക്കാമെന്ന് മന്ത്രി കെ. ബാബുവും പ്രതികരിച്ചു. കൊച്ചി മെേട്രാ ഫ്ലാഗ് ഓഫ് ചടങ്ങിലാണ് ഇരുവരെയും മാധ്യമ പ്രവർത്തകർ സമീപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.