ആശാനെ കാണാന്‍ വെള്ളിത്തിരയില്‍ നിന്ന്
text_fieldsതിരുവനന്തപുരം: വെള്ളിത്തിരയില്‍ മിന്നിത്തുടങ്ങിയെങ്കിലും സ്നേഹ ശ്രീകുമാറിന് കലോത്സവമെന്നാല്‍ ഒരാവേശമാണ്. പ്രത്യേകിച്ച് ഓട്ടന്‍തുള്ളല്‍. കലാമണ്ഡലം പ്രഭാകരന്‍ മാഷോ അദ്ദേഹത്തിന്‍െറ ശിഷ്യരോ എവിടെയുണ്ടെങ്കിലും സ്നേഹയത്തെും -ആ പഴയ എട്ടാംക്ളാസുകാരിയുടെ ആവേശത്തോടെ. രാജമ്മ അറ്റ് യാഹുവിലൂടെയും മറിമായത്തിലൂടെയും മലയാളിക്ക് സുപരിചിതയായ നടിയെ കാമറകള്‍ വളഞ്ഞപ്പോള്‍ ശിഷ്യയുടെ വളര്‍ച്ചയില്‍ ഗുരുവിനും അഭിമാനം.
കലാമണ്ഡലം പ്രഭാകരനാശാന് കീഴില്‍ എട്ടാംക്ളാസ് മുതലാണ് തുള്ളല്‍ പഠിക്കാന്‍ തുടങ്ങിയത്. 2008ല്‍ സംസ്ഥാന കലോത്സവത്തില്‍ എച്ച്.എസ്.എസ് വിഭാഗം ഓട്ടന്‍തുള്ളലില്‍ ഒന്നാംസ്ഥാനം സ്നേഹക്കായിരുന്നു. അതിനുശേഷവും തുള്ളല്‍ പഠനം ഉപേക്ഷിച്ചില്ല. പ്രഭാകരന്‍ മാഷിന് കീഴില്‍ ഓട്ടനൊപ്പം ശീതങ്കനും അഭ്യസിച്ചു. തുള്ളലിന്‍െറ മൂന്ന് വിഭാഗങ്ങളില്‍ ഓട്ടന്‍തുള്ളലും ശീതങ്കനും ഹൃദിസ്ഥമാക്കിയെങ്കിലും പറയന്‍ ഇതുവരെയും വഴങ്ങിയിട്ടില്ല. അതിനായി പ്രഭാകരന്‍ മാഷിന്‍െറ അടുത്തേക്കുതന്നെ എത്തുകയായിരുന്നു സ്നേഹ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.