കാല്‍വിരലുകളില്‍ ചേങ്ങിലകൊട്ടി കണ്‍മണി
text_fieldsതിരുവനന്തപുരം: കരങ്ങള്‍ രണ്ടുമില്ല, ഇരുകാലുകള്‍ക്കും വളര്‍ച്ചക്കുറവ്. എങ്കിലും മനക്കരുത്തിന്‍െറ ബലത്തില്‍ ജയദേവ കവികളുടെ ഭജഗോവിന്ദത്തിലെ ഏഴാംപാദം വൈകല്യങ്ങളില്ലാതെ പാടി കണ്‍മണി അഷ്ടപദി വേദിക്ക് വിസ്മയമായി. ആലപ്പുഴ താമരക്കുളം വി.ബി.എച്ച്.എസിലെ ഒമ്പതാം ക്ളാസുകാരിയാണ് കണ്‍മണി. ഇടയ്ക്ക തോളില്‍ തൂക്കാനാവില്ല, അതുകൊണ്ട് ചേങ്ങിലയാണ് കൊട്ടിയത്. അതും കോല്‍ ഇടതുകാല്‍വിരലുകളില്‍ കോര്‍ത്ത്.
നാലു മാസത്തോളംനീണ്ട പരിശീലനത്തിനൊടുവിലാണ് കണ്‍മണി മത്സരത്തിനത്തെുന്നത്. ഇക്കുറി ജില്ലാ മത്സരത്തില്‍ ശാസ്ത്രീയ സംഗീതവും അക്ഷരശ്ളോകവും ഗാനാലാപനവും ചിത്രരചനയുമടക്കം അഞ്ചോളം മത്സരങ്ങളില്‍ പങ്കെടുത്തിരുന്നു. കഴിഞ്ഞ സംസ്ഥാന മേളയില്‍ സംസ്കൃതം ഗാനാലാപനത്തില്‍ മൂന്നാംസ്ഥാനം നേടിയിരുന്നു. എട്ടുവര്‍ഷമായി ശാസ്ത്രീയസംഗീതം അഭ്യസിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.