തനിക്കെതിരെ സംസാരിക്കാൻ പിണറായിക്ക് രാഷ്ട്രീയ മാന്യതയില്ലെന്ന് ബാബു
text_fieldsകൊച്ചി: തനിക്കെതിരെ സംസാരിക്കാൻ സി.പി.എം പി.ബി അംഗം പിണറായി വിജയന് രാഷ്ട്രീയ മാന്യതയില്ലെന്ന് കെ. ബാബു. ധാർമികതയുണ്ടെങ്കിൽ പിണറായി നവകേരളയാത്രയിൽ നിന്ന് പിൻമാറണമെന്നും ബാബു തൃപ്പുണിത്തുറയിലെ വീട്ടിൽ മാധ്യമങ്ങളോട് പ്രതികരിച്ചു. രാഷ്ട്രീയ ധാർമികത ഉയർത്തിക്കാട്ടാനാണ് താൻ രാജിവെച്ചതെന്നും ബാബു കൂട്ടിച്ചേർത്തു.
തൻെറ രാജി കെ.പി.സി.സി പ്രസിഡൻറിന് നൽകാത്തതിൽ അസ്വാഭാവികത ഇല്ല. മന്ത്രിയെന്ന നിലയിൽ രാജിക്കത്തു നൽകേണ്ടത് മുഖ്യമന്ത്രിക്കാണ്. അല്ലാതെ കെ.പി.സി.സി അധ്യക്ഷനല്ല. സുധീരൻ എറണാകുളം ഗസ്റ്റ് ഹൗസിലുണ്ടെന്ന് അറിയില്ലായിരുന്നു. മാധ്യമങ്ങളിൽ വന്ന വാർത്ത കണ്ടാണ് രാജി വെച്ചത്. തനിക്കെതിരെ കോടതി യാതൊന്നും പറഞ്ഞിരുന്നില്ലെന്നും ബാബു പറഞ്ഞു.
ബിജു രമേശിനെ സംരക്ഷിക്കുന്നത് വി. ശിവൻകുട്ടി എം. എൽ.എയാണ്. ശിവൻകുട്ടി മേയറായിരുന്ന കാലം മുതൽ തന്നെ ബിജുവിനെ സംരക്ഷിച്ചുപോരുന്നുണ്ടെന്നും ബാബു കൂട്ടിച്ചേർത്തു.
ബാർകോഴക്കേസിൽ തനിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന വിജിലൻസ് കോടതിയുടെ ഉത്തരവിന് പിന്നാലെയാണ് കെ. ബാബു ഇന്നലെ മന്ത്രിസ്ഥാനം രാജിവെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.