മുസ് ലിം ലീഗിന്‍റെ കേരളയാത്ര തുടങ്ങി
text_fieldsകാസര്‍കോട്: മുസ്ലിം ലീഗ് നിയമസഭാകക്ഷി നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി നയിക്കുന്ന കേരള യാത്രക്ക് മഞ്ചേശ്വരം ഹൊസങ്കടിയില്‍ ഉജ്ജ്വല തുടക്കം. ‘സൗഹൃദം, സമത്വം, സമന്വയം’ എന്ന സന്ദേശമുയര്‍ത്തുന്ന യാത്ര മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, ജാഥാ ലീഡര്‍ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിക്ക് ഹരിതപതാക കൈമാറി ഉദ്ഘാടനം ചെയ്തു.
യു.ഡി.എഫ് ഒറ്റക്കെട്ടായി നിന്നാല്‍ ഭരണത്തുടര്‍ച്ച ഉറപ്പാണെന്നും കേരളത്തിന്‍െറ വികസനത്തിന് ഭരണത്തുടര്‍ച്ച ആവശ്യമാണെന്നും ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ദലിത്, ന്യൂനപക്ഷ, പിന്നാക്ക വിഭാഗങ്ങള്‍ക്ക് ഇന്ത്യയില്‍ ജീവിക്കുന്നത് പ്രയാസകരമായി വരുകയാണ്. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ എടുത്തുകളയണം, അവര്‍ രാജ്യം വിട്ടുപോകണം എന്നൊക്കെയാണ് ചിലര്‍ പറയുന്നത്. ഭരണഘടനാദത്തമായ അവകാശങ്ങളാണ് ന്യൂനപക്ഷങ്ങള്‍ക്കുള്ളത്.
എന്നാല്‍, ഫാഷിസ്റ്റ് ശക്തികള്‍ ഭരണഘടനയെ പോലും വെല്ലുവിളിക്കുകയാണ്. ഫാഷിസ്റ്റ് ശക്തികളെ നേരിടാന്‍ മതേതര, ജനാധിപത്യ കക്ഷികളുടെ ജനകീയ കൂട്ടായ്മകള്‍ രാജ്യത്തുടനീളം ഉണ്ടാവണം -തങ്ങള്‍ പറഞ്ഞു.
പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷതവഹിച്ചു. ലീഗ് സംസ്ഥാന സെക്രട്ടറി കെ.പി.എ. മജീദ് സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് ദേശീയ പ്രസിഡന്‍റ് ഇ. അഹമ്മദ് എം.പി, സിറാജ് സേഠ്, എം.പിമാരായ അബ്ദുല്‍വഹാബ്, അബ്ദുസമദ് സമദാനി, നേതാക്കളായ ഇ.ടി. മുഹമ്മദ് ബഷീര്‍, പി.കെ.കെ. ബാവ, മന്ത്രിമാരായ ഡോ. എം.കെ. മുനീര്‍, മഞ്ഞളാംകുഴി അലി, വി.കെ. ഇബ്രാഹിംകുഞ്ഞ്, പി.കെ. അബ്ദുറബ്ബ്, കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി. കുഞ്ഞിക്കണ്ണന്‍, ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്‍റ് അഡ്വ. സി.കെ. ശ്രീധരന്‍, മുസ്ലിം ലീഗ് എം.എല്‍.എമാര്‍, പോഷകസംഘടന ഭാരവാഹികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ലീഗിന്‍െറ കേരള യാത്രക്ക് അഭിവാദ്യങ്ങളര്‍പ്പിച്ച് കോണ്‍ഗ്രസിന്‍െറ നേതൃത്വത്തില്‍ സമ്മേളന സ്ഥലത്ത് പ്രകടനം നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.