തൃശൂരില്‍ ഭൂചലനത്തിന്‍െറ തീവ്രത 3.2; തുടര്‍ചലനങ്ങള്‍ക്ക് സാധ്യത
text_fieldsതൃശൂര്‍: ശനിയാഴ്ച രാത്രി തൃശൂരിലും പരിസരത്തും അനുഭവപ്പെട്ട ഭൂചലനത്തിന്‍െറ തീവ്രത 3.2. പീച്ചി വനഗവേഷണ കേന്ദ്രത്തില്‍ സ്ഥാപിച്ച ഭൂകമ്പമാപിനിയിലാണ് ഇക്കാര്യം രേഖപ്പെടുത്തിയത്. ഇത് തുടര്‍ചലനമാണെന്ന് വനഗവേഷണ കേന്ദ്രത്തിലെ ഭൗമശാസ്ത്ര പഠനകേന്ദ്രം വ്യക്തമാക്കി.
അടുത്ത ദിവസങ്ങളില്‍ ശക്തികുറഞ്ഞ തുടര്‍ ചലനങ്ങള്‍ക്കുള്ള സാധ്യതയുണ്ടെന്ന് ഇവിടത്തെ ശാസ്ത്രജ്ഞ ഡോ. ശ്രീകുമാരി കേശവന്‍ പറഞ്ഞു. ശനിയാഴ്ചയിലെ ഭൂചലനത്തിന്‍െറ പ്രഭവകേന്ദ്രം മരത്താക്കരയാണെന്നാണ് കണ്ടത്തെിയത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച പുഴമ്പള്ളം മണ്ണാവ് കേന്ദ്രമായുണ്ടായ ഭൂചലനം 3.4 ആണ് രേഖപ്പെടുത്തിയത്. തുടര്‍ചലനങ്ങളുടെ പ്രഭവ കേന്ദ്രങ്ങള്‍ തൊട്ടടുത്ത സ്ഥലങ്ങള്‍ ആകുമെന്നും ഇനി ഉണ്ടാകുന്ന തുടര്‍ചലനങ്ങള്‍ക്ക് ശക്തികുറയുമെന്ന് അവര്‍ പറഞ്ഞു. 12 കിലോമീറ്റര്‍ വ്യാപ്തിയിലാണ് ശനിയാഴ്ചത്തെ ഭൂചലനം അനുഭവപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.