ഞാന്‍ ആലപ്പുഴയിലെ ഭാര്യ വീട്ടില്‍ –ജോസ് കെ. മാണി
text_fieldsകോട്ടയം: താന്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ജോസ് കെ. മാണി എം.പി.
ഉപവാസ സമരത്തിന്‍െറ ഫലമായി ഉണ്ടായ ശാരീരിക അസ്വസ്ഥതകള്‍ പരിഹരിക്കുന്നതിന് ഒരാഴ്ചത്തെ പരിപൂര്‍ണ വിശ്രമമാണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുള്ളത്. ഭാര്യ നിഷ ജോസിന്‍െറ ആലപ്പുഴയിലുള്ള വസതിയിലാണ് താനിപ്പോള്‍. സാധാരണ നിലയിലേക്ക് മടങ്ങിവരാന്‍ ചുരുങ്ങിയത് നാലു ദിവസത്തെയെങ്കിലും വിശ്രമം ആവശ്യമുണ്ട്. അതുകൊണ്ട് ഒൗദ്യോഗിക പരിപാടികളില്‍നിന്ന് മൂന്നു ദിവസത്തേക്ക് വിട്ടുനില്‍ക്കുകയാണെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
റബര്‍ വില തകര്‍ച്ചയില്‍ പ്രതിസന്ധി നേരിടുന്ന കര്‍ഷകരെ രക്ഷിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടയം തിരുനക്കര മൈതാനിയില്‍ നിരാഹാരസമരം നടത്തിവന്ന ജോസ് കെ. മാണിയെ ആരോഗ്യനില മേശമായതിനെ തുടര്‍ന്ന് ആറാം ദിവസം പൊലീസ് അറസ്റ്റ് ചെയ്ത് കോട്ടയം മെഡിക്കല്‍ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് ആശുപത്രിയിലത്തെിയ മുഖ്യമന്ത്രി നല്‍കിയ ഉറപ്പിനെ തുടര്‍ന്ന് സമരം അവസാനിപ്പിച്ച അദ്ദേഹം പിറ്റേന്ന് രാവിലെ ആശുപത്രി വിട്ടു. ഇവിടെ നിന്ന് മടങ്ങിയ ശേഷം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് ജോസ് കെ. മാണിയെന്ന് വാര്‍ത്ത പുറത്തുവന്നിരുന്നു. ഇതോടെ നിരാഹാരസമരത്തിനുശേഷം പഞ്ചനക്ഷത്ര ആശുപത്രിയില്‍ പ്രവേശിച്ച നടപടി സാമൂഹികമാധ്യമങ്ങളില്‍ വിമര്‍ശം നേരിട്ടു. തുടര്‍ന്നാണ് എം.പിയുടെ വിശദീകരണക്കുറിപ്പ് ഇറങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.