Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോടതി നടപടി...

കോടതി നടപടി മുഖ്യമന്ത്രിയുടെ മുഖത്തേറ്റ അടി –കോടിയേരി

text_fields
bookmark_border
കോടതി നടപടി മുഖ്യമന്ത്രിയുടെ മുഖത്തേറ്റ അടി –കോടിയേരി
cancel

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ തൃശൂര്‍ വിജിലന്‍സ് കോടതിവിധിക്ക് സ്റ്റേ അനുവദിക്കാത്ത ഹൈകോടതി നടപടി മുഖ്യമന്ത്രിയുടെ മുഖത്തേറ്റ അടിയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
ബാബുവിനെ മന്ത്രിസ്ഥാനത്ത് അവരോധിക്കാന്‍ മുഖ്യമന്ത്രി കാണിച്ച കുരുട്ടുവിദ്യക്കാണ് ഹൈകോടതിയില്‍നിന്ന് ശക്തമായ തിരിച്ചടി ലഭിച്ചത്. ഇതോടെ ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന് തന്നെ അധികാരത്തില്‍ തുടരാന്‍ ധാര്‍മിക അവകാശം നഷ്ടപ്പെട്ടു. ഇനിയെങ്കിലും ബാബുവിന്‍െറ രാജിക്കത്ത് പോക്കറ്റില്‍വെച്ച് നടക്കാതെ മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് കൈമാറണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ധാര്‍മികതയുടെ പേരില്‍ ബാബു രാജിവെച്ചു എന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. ആ സാഹചര്യത്തില്‍ സര്‍ക്കാര്‍ എന്തിനാണ് ഹൈകോടതിയെ സ്റ്റേക്കുവേണ്ടി സമീപിച്ചത്. ബിജു രമേശ് കെ.എം. മാണിയെയും കെ. ബാബുവിനെയും പണവുമായി സമീപിച്ചത് മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടാണ്. പി.കെ. കുഞ്ഞാലിക്കുട്ടിയെയും കാണാന്‍ നിര്‍ദേശിച്ചു. തന്നെ പണവുമായി ബാറുടമകള്‍ സമീപിച്ചെന്ന് കുഞ്ഞാലിക്കുട്ടി ടെലിവിഷന്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇത് പ്രധാന തെളിവാണ്. അതിനാല്‍ വിജിലന്‍സ് കോടതി നിര്‍ദേശിച്ച അന്വേഷണം നടക്കാതിരിക്കാനാണ് സ്റ്റേക്കുവേണ്ടി ഹൈകോടതിയെ സമീപിച്ചത്. വിജിലന്‍സ് കോടതി രാഷ്ട്രീയം കളിക്കുന്നെന്ന് കോടതിയില്‍ പറയുന്നത് ഇതാദ്യമാണ്. ഇത് പരോക്ഷമായി വിജിലന്‍സ് വകുപ്പിന് എതിരാണ്. ഇതിനോടുള്ള പ്രതികരണം ആഭ്യന്തരമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kodiyeri balakrishnan
Next Story