മൊഴികളില്‍ വൈരുധ്യം; മുഖ്യമന്ത്രി ചോദ്യങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറി
text_fieldsതിരുവനന്തപുരം: സോളാര്‍ കമീഷന്‍ ജസ്റ്റിസ് ജി. ശിവരാജന് മുന്നില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നല്‍കിയ മൊഴികളില്‍ വൈരുധ്യം. മുമ്പ് വിസ്തരിക്കപ്പെട്ടവര്‍ നല്‍കിയ മൊഴിക്ക് വിരുദ്ധമായിരുന്നു പല മൊഴികളും. മുഖ്യമന്ത്രിയുടെ വിശ്വസ്തനെന്ന് അറിയപ്പെട്ടിരുന്ന തോമസ് കുരുവിളയുടെയും കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണസംഘ തലവന്‍ എ.ഡി.ജി.പി എ. ഹേമചന്ദ്രന്‍െറയും മൊഴികളില്‍ പലതും ഉമ്മന്‍ ചാണ്ടി തള്ളി.
സരിത എസ്. നായര്‍ക്ക് മുഖ്യമന്ത്രിയുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്താന്‍ താന്‍ അവസരമൊരുക്കിയെന്നാണ് തോമസ് കുരുവിള മൊഴിനല്‍കിയിരുന്നത്. കേരള ഹൗസില്‍ വെച്ച് മുഖ്യനെ കാണണമെന്ന് സരിത ആവശ്യപ്പെട്ടെന്നും വിഗ്യാന്‍ ഭവനില്‍ വെച്ച് കാണാമെന്ന് പറഞ്ഞെന്നും കുരുവിളയുടെ മൊഴിയിലുണ്ട്. എന്നാല്‍, ഇതുനിഷേധിച്ച മുഖ്യമന്ത്രി കുരുവിള ഏതുസാഹചര്യത്തിലാണ് ഇത്തരത്തില്‍ മൊഴിനല്‍കിയതെന്ന് അറിയില്ളെന്നും വ്യക്തമാക്കി. ശ്രീധരന്‍ നായര്‍ മുഖ്യമന്ത്രിയെ കാണാന്‍ ഓഫിസിലത്തെിയപ്പോള്‍ സരിത മുഖ്യമന്ത്രിയുടെ ഓഫിസിലുണ്ടെന്നാണ് എ. ഹേമചന്ദ്രന്‍ കമീഷനെ ധരിപ്പിച്ചു. ഇതിനെക്കുറിച്ച ചോദ്യത്തിന് കൃത്യമായ ഉത്തരം നല്‍കിയില്ല. സരിത ഓഫിസില്‍ വന്നിട്ടുണ്ടാകുമായിരിക്കുമെന്നും താന്‍ കണ്ടില്ളെന്നും അദ്ദേഹം തിരുത്തി.
ആര്‍.ബി. നായര്‍ എന്ന പേരില്‍ തട്ടിപ്പുനടത്തിയ ബിജു രാധാകൃഷ്ണനെ ആദ്യമായി കാണുന്നത് 2013 മേയ് 25ന് ആലുവ ഗെസ്റ്റ് ഹൗസില്‍ വെച്ചാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, 2012 ജൂലൈ 10ന് ടീം സോളാറിന്‍െറ പേരില്‍ ദുരിതാശ്വാസഫണ്ടിലേക്ക് സംഭാവന നല്‍കാന്‍ സരിത മുഖ്യമന്ത്രിയെ കണ്ടിരുന്നു. തുക കൈപ്പറ്റിയതിന് നന്ദി പറഞ്ഞ് മുഖ്യമന്ത്രി നല്‍കിയ കത്തിന്‍െറ പകര്‍പ്പ് എസ്.ഐ.ടി കമീഷന് സമര്‍പ്പിച്ചിരുന്നു.
ഈ കത്ത്, മുഖ്യമന്ത്രിക്ക് ബിജുവിനെ നേരത്തേ അറിയാമെന്നതിന് തെളിവല്ളേ എന്ന ചോദ്യത്തോട് പ്രതികരിക്കാതെ മുഖ്യമന്ത്രി വിഷയത്തില്‍നിന്ന് തെന്നിമാറി. തട്ടിപ്പിനിരയായവര്‍ നല്‍കിയ പരാതിയില്‍ പേരുള്ളവരെ കുറിച്ചുമാത്രമേ അന്വേഷിച്ചിട്ടുള്ളൂ എന്ന് എ.ഡി.ജി.പി അറിയിച്ചു. അങ്ങനെയെങ്കില്‍ എസ്.ഐ.ടി അന്വേഷണം സമഗ്രമെന്ന് പറയാനാകുമോ എന്നും കമീഷന്‍ ചോദിച്ചു. കമീഷന്‍െറ അന്വേഷണപരിധിയില്‍ വരുത്തേണ്ട ടേംസ് ഓഫ് റഫറന്‍സില്‍ മുഖ്യമന്ത്രിയുടെ ഓഫിസിനെ ഉള്‍പ്പെടുത്താത്തതിനെ കുറിച്ചും കൃത്യമായ ഉത്തരം നല്‍കാന്‍ മുഖ്യമന്ത്രിക്കായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.