മുഖ്യമന്ത്രിക്ക് അനുകൂലമായി മൊഴിനൽകണമെന്ന് സരിതയോട് തമ്പാനൂർ രവി; സംഭാഷണം പുറത്ത്
text_fieldsതിരുവനന്തപുരം: സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അനുകൂലമായി മൊഴി നല്‍കണമെന്ന് കോണ്‍ഗ്രസ് നേതാവായ തമ്പാനൂര്‍ രവി സരിതയോട് ആവശ്യപ്പെടുന്ന ടെലിഫോണ്‍ സംഭാഷണം മാധ്യമങ്ങൾ പുറത്തുവിട്ടു.
മുഖ്യമന്ത്രിയെ മൂന്നു തവണ മാത്രമേ കണ്ടിട്ടുള്ളുവെന്ന് പറയണമെന്ന് സരിതയോട് തമ്പാനൂര്‍ രവി ആവശ്യപ്പെടുന്നു. രണ്ട് തവണ ഒാഫിസിൽ വെച്ചും ഒരു തവണ പുറത്തു വെച്ചും മാത്രമേ കണ്ടിട്ടുള്ളൂവെന്ന് പറയണം. പത്രങ്ങള്‍ വായിച്ച് മുഖ്യമന്ത്രിയുടെ മൊഴി മുഴുവന്‍ പഠിക്കണം. സേഫായി മൊഴി നല്‍കണമെന്നും ചോദ്യങ്ങള്‍ക്ക് നന്നായി ഉത്തരം പറയണമെന്നും തമ്പാനൂർ രവി ആവശ്യപ്പെടുന്നു.
അതേസമയം തമ്പാനൂര്‍ രവി ചൊവ്വാഴ്ച തന്നെ വിളിച്ചകാര്യം സരിത ശരിവെച്ചു.
സംഭാഷണത്തിെൻറ പൂർണരൂപം:
തമ്പാനൂര്‍ രവി : ദില്ലിയില്‍ വച്ച് കണ്ടിട്ടേ ഇല്ല
സരിത : ഓ കെ.. ഓ കെ
തമ്പാനൂര്‍ രവി : 2 തവണ ഓഫിസിലും ഒരിക്കല്‍ സ്റ്റേജില്‍ വച്ചും. അതങ്ങ് മറ്റേയാള്‍ പറയുന്ന കേട്ടിട്ട് നമ്മുടെ ആള്‍ പറയുന്ന നോക്കിക്കോണം..
സരിത : ഓകെ .. ഓകെ.. അത് നാളെ എടുക്കും എന്നും പറഞ്ഞു. മൊഴി എടുക്കുമെന്ന്
തമ്പാനൂര്‍ രവി : സരിത ശ്രദ്ധിക്കേണ്ടത് .. സരിത ശ്രദ്ധിക്കേണ്ടത് ചോദ്യങ്ങള്‍ക്ക് വളരെ നന്നായി പറയാന്‍ സാധിക്കണം
സരിത: മറ്റേ ക്രോസ് വരുന്നത് ബിജുവിെൻറ
തമ്പാനൂര്‍ രവി: അവനാണ് തെമ്മാടി.. കുഴപ്പിക്കുന്നത് അവനാണ് .. വളരെ സേഫായിരിക്കണം
സരിത : ങ്ഹാ.. ങ്ഹാ.. മനസിലായി സാറേ
തമ്പാനൂര്‍ രവി : നാളെ എപ്പോഴാ വച്ചിരിക്കുന്നത്
സരിത : നാളെ രാവിലെയാണ് സാറേ, ഞാന്‍ മൊഴി എടുക്കുന്ന കാര്യം പറഞ്ഞ്. മൊഴി എടുക്കാന്‍ ഇങ്ങോട്ട് ക്വസ്റ്റ്യന്‍ വരുന്ന സമയത്ത് അങ്ങോട്ട് പറഞ്ഞാല്‍ മതിയല്ലോ..?
തമ്പാനൂര്‍ രവി : മതി.. മതി.. ഇന്നത്തെ മാതൃഭൂമി ഒക്കെ ഒന്ന് നോക്കൂ
സരിത : ഞാന്‍ നോക്കി കൊള്ളാം.. ഏതോ ഒരു ഓണ്‍ലൈനില്‍ ഫുള്‍ കൊടുത്തിട്ടുണ്ട്
തമ്പാനൂര്‍ രവി : കണ്ടത് 3 തവണ .. രണ്ട് തവണ ഓഫിസില്‍ പിന്നെ.. പിന്നെ ..മറ്റേ മറ്റേ.. സ്റ്റേജില്‍ .. സ്റ്റേജില്‍
സരിത: ങ്ഹാ.. ങ്ഹാ.. ഓ ക .. ഓ കെ..
തമ്പാനൂര്‍ രവി : അതു കഴിഞ്ഞ് മറ്റേത് നിര്‍ത്തിക്കോണം നന്നായിട്ട്
സരിത : ശരി സാറേ..
തമ്പാനൂര്‍ രവി : ലെറ്റര്‍ എന്താ പറയാന്‍ പോകുന്നത്
സരിത: ലെറ്റര്‍ സ്റ്റേ ചെയ്തു
തമ്പാനൂര്‍ രവി : ചോദിച്ചാല്‍ എന്തു പറയും
സരിത : അത് പേഴ്‌സനല്‍ കാര്യം , ഇതു റിലേറ്റ് ചെയ്തിട്ടില്ല
തമ്പാനൂര്‍ രവി: കൂടെ ചോദിക്കണെ
സരിത : നാളെ നേരിട്ട് കാണുമ്പോള്‍ ചോദിക്കാം സാര്‍.. ഫോണ്‍ വിളിച്ചാല്‍ .. അങ്ങോട്ടു വിളിച്ചാല്‍ ..എെൻറ ഫോണ്‍ , ചിലപ്പോള്‍ അഡ്വക്കറ്റിെൻറ ഫോണ്‍ ചോര്‍ത്തുന്നുണ്ടാകും..
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.