മുസ്ലിം ലീഗ് കേരളയാത്രക്ക് ഉജ്ജ്വല സ്വീകരണം
text_fieldsനാദാപുരം: മുസ്ലിം ലീഗ് കേരളയാത്രക്ക് നാദാപുരത്ത് നല്‍കിയ സ്വീകരണം ഉജ്ജ്വലമായി. ലീഗിന്‍െറ പതിവുപരിപാടിയില്‍നിന്ന് ആള്‍ബലവും അച്ചടക്കവുംകൊണ്ട് സ്വീകരണസമ്മേളനം വേറിട്ടുനിന്നു. പാര്‍ട്ടി നേതൃത്വത്തിന്‍െറ വരുതിക്കുള്ളില്‍ നില്‍ക്കുന്നവരെമാത്രമാണ് സ്വീകരണറാലിയില്‍ അണിനിരത്തിയത്. ക്രമസമാധാന പ്രശ്നമുണ്ടാക്കുമെന്ന് സംശയമുള്ള അണികളെയാകെ നേതൃത്വം ഇടപെട്ട് മാറ്റിനിര്‍ത്തി. കൊടികെട്ടിവന്ന ടൂവീലറുകളെയടക്കം തിരിച്ചയച്ചു. സമ്മേളനത്തില്‍ പടക്കം പൊട്ടിക്കുന്നതടക്കം നേതൃത്വം ഇടപെട്ട് കര്‍ശന വിലക്കേര്‍പ്പെടുത്തി.
രാവിലെ 11.30ന് ആവോലം മൊദാക്കരയില്‍ തുറന്നവാഹനത്തിലാണ് ജാഥാ ലീഡര്‍ കുഞ്ഞാലിക്കുട്ടിയെ സ്വീകരിച്ച് കക്കംവെള്ളിയിലെ സ്വീകരണവേദിയിലക്ക് ആനയിച്ചത്. ജില്ലാ അതിര്‍ത്തിയായ പെരിങ്ങത്തൂര്‍ പാലത്തില്‍ ജില്ലാ പ്രസിഡന്‍റ് ഉമ്മര്‍ പാണ്ടികശാല, സെക്രട്ടറി എം.എ. റസാഖ് മാസ്റ്റര്‍, ട്രഷറര്‍ പാറക്കല്‍ അബ്ദുല്ല, വൈസ് പ്രസിഡന്‍റുമാരായ പി. ശാദുലി, എസ്.പി. കുഞ്ഞമ്മദ്, സി.പി. ചെറിയമുഹമ്മദ്, എന്‍.സി. അബൂബക്കര്‍ എന്നിവര്‍ ചേര്‍ന്ന് യാത്രയെ സ്വീകരിച്ചു.
സ്വീകരണസമ്മേളന നഗരിയില്‍ റാലിയത്തെിയതോടെ നാദാപുരം ടൗണ്‍ മുതല്‍ പ്രവര്‍ത്തകരുടെ പ്രവാഹമായി. നാദാപുരം ടൗണ്‍ മുഴുവനും പ്രവര്‍ത്തകര്‍ തലേദിവസംതന്നെ പച്ചയില്‍ പുതപ്പിച്ചിരുന്നു. നിയോജകമണ്ഡലം പ്രസിഡന്‍റ് പണാറത്ത് കുഞ്ഞിമുഹമ്മദ്, ജന. സെക്രട്ടറി അഹമ്മദ് പുന്നക്കല്‍, ട്രഷറര്‍ മുഹമ്മദ് ബംഗ്ളത്ത്, സൂപ്പി നരിക്കാട്ടേരി, എം.പി. സൂപ്പി, വയലോളി അബ്ദുല്ല, എന്‍.കെ. മൂസ, വി.പി. കുഞ്ഞബ്ദുല്ല മാസ്റ്റര്‍, വി.വി. മുഹമ്മദലി, എം.കെ. അഷ്റഫ്, അഹമ്മദ് കുറുവയില്‍, മണ്ടോടി ബഷീര്‍, മത്തത്ത് അമ്മദ് തുടങ്ങിയവര്‍ സ്വീകരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.