ചാണ്ടി ഉമ്മനെ ചേർത്ത് കമ്പനിയുണ്ടാക്കാൻ മുഖ്യമന്ത്രി പറഞ്ഞു –സരിത
text_fieldsകൊച്ചി: മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും മകൻ ചാണ്ടി ഉമ്മനുമെതിരെ ഗുരുതര ആരോപണങ്ങളുമായി സരിത.എസ് നായർ. സോളാര്‍ കമീഷനു മുന്നിൽ മൂന്നാം ദിവസം നൽകിയ മൊഴിയിലാണ് സരിത ആരോപണങ്ങൾ ഉയർത്തിയത്. മകൻ ചാണ്ടി ഉമ്മനെ ഡയറക്ടറാക്കി കമ്പനിയുണ്ടാക്കാൻ മുഖ്യമന്ത്രി തന്നോട് പറഞ്ഞെന്ന് സരിത മൊഴി നൽകി. തന്‍റെ മറ്റു കുടുംബാംഗങ്ങളും ഈ കമ്പനിയില്‍ ഉണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിദേശത്ത് നിന്ന് സോളാര്‍ പാനല്‍ ഇറക്കാമെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. ചാണ്ടി ഉമ്മന്‍ പലപ്പോഴും സംസാരിച്ചിരുന്നത് തോമസ് കുരുവിളയുടെ ഫോണിലൂടെയാണ്. 80 ലക്ഷം രൂപ കൈപ്പറ്റിയതായി തോമസ് കുരുവിളയുടെ ഫോണിലൂടെയാണ് വിളിച്ചു പറഞ്ഞത്. ക്ലിഫ് ഹൗസില്‍ വച്ച് രണ്ട് തവണ ചാണ്ടി ഉമ്മനുമായി ബിസിനസ് കാര്യങ്ങളെ കുറിച്ച് സംസാരിച്ചിരുന്നു. ചാണ്ടി ഉമ്മനുമായി തനിക്കുള്ളത് ബിസിനസ് ബന്ധം മാത്രമാണ്.
മറ്റുള്ള ആരോപണങ്ങള്‍ വ്യാജമാണ്. ചാണ്ടി ഉമ്മനുമായി ബന്ധപ്പെട്ട അവിഹിത കഥയിലെ നായിക താനല്ല. അത് മറ്റൊരു സ്ത്രീയാണ്. സോളാര്‍ കേസില്‍ ഒപ്പമുണ്ടായിരുന്ന ഒരു പ്രതിയാണിത്. തെളിവില്ലാത്തതിനാല്‍ പേര് പറയുന്നില്ല, ഇവര്‍ നടത്തിയ ദുബൈ യാത്രയുടെ വിഡിയോയും ചിത്രങ്ങളും തിരുവഞ്ചൂരിന്‍റെ കൈവശമുണ്ട്. മന്ത്രിസഭാ പുനസംഘടനയുടെ സമയത്ത് ഇതുപയോഗിച്ച് തിരുവഞ്ചൂര്‍ ഉമ്മന്‍ചാണ്ടിയോട് വിലപേശി. പുനഃസംഘടന ഭയന്നാണ് ഇത്തരമൊരു തെളിവുണ്ടെന്ന് തിരുവഞ്ചൂര്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നൽകിയത്.
മുഖ്യമന്ത്രിയും ആര്യാടനും സോളാര്‍ കമ്പനിക്ക് ഒരു സഹായവും നല്‍കിയില്ളെന്ന വാദവും സരിത നിഷേധിച്ചു. സുരാന വെഞ്ച്വഴ്സുമായി ബന്ധപ്പെട്ട ഇടപാടില്‍ ആര്യാടനും മുഖ്യമന്ത്രിക്കും പങ്കുണ്ട്. അനര്‍ട്ടില്‍ നിന്ന് കുടിശ്ശിക വാങ്ങിക്കാന്‍ ഇരുവരുടെയും ഇടപെടലുകള്‍ സഹായിച്ചു. അനര്‍ട്ട് സോളാര്‍ കമ്പനിക്ക് 35 ലക്ഷം രൂപയുടെ കുടിശ്ശിക വരുത്തിയിരുന്നു.
മുഖ്യമന്ത്രിയെ പരിഹസിച്ച് സരിത
ഇന്നത്തെ വിസ്താരം അവസാനിപ്പിക്കണമെന്ന സരിതയുടെ ആവശ്യത്തോട് ഇത് ശരിയല്ലെന്ന് കമീഷൻ സൂചിപ്പിക്കുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയെ പരിഹസിച്ച് സരിതയുടെ മറുപടി. 14 മണിക്കൂർ തുടര്‍ച്ചയായി നുണ പറയാന്‍ ഒരുക്കമുള്ള ഒരാള്‍ക്ക് മാത്രമെ തുടര്‍ച്ചയായി മൊഴി നല്‍കാന്‍ കഴിയുകയുള്ളൂവെന്ന് സരിത പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.