ടി.പി ശ്രീനിവാസനെ ആക്രമിച്ചവർക്കെതിരെ നടപടി എടുക്കണം -വി.എസ്
text_fieldsതിരുവനന്തപുരം: ടി.പി. ശ്രീനിവാസനെ ആക്രമിച്ചവർക്കെതിരെ കർശന നടപടി എടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ. ഹയർ സെക്കൻഡറി ഡയറക്ടറായിരുന്ന കേശവേന്ദ്ര കുമാറിന്‍റെ മേൽ കരി ഓയിൽ ഒഴിച്ച കെ.എസ്.യുക്കാർക്കെതിരെയുള്ള കേസ് പിൻവലിച്ച മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് ടി.പി. ശ്രീനിവാസനു നേരെയുള്ള അതിക്രമത്തെ അപലപിക്കാൻ ധാർമികമായി ഒരവകാശവുമില്ലെന്നും വി.എസ് കൂട്ടിച്ചേർത്തു.
ശ്രീനിവാസനെ കൈയേറ്റം ചെയ്തവർക്കെതിരെ കർശന നടപടിയെടുക്കാൻ ബന്ധപ്പെട്ടവർ തയാറാകണം. ഏതെങ്കിലും വ്യക്തികളെ ആക്രമിച്ചുകൊണ്ടല്ല, ഒരു നയത്തെ എതിർക്കേണ്ടതെന്നും വിഎസ് പറഞ്ഞു.
കോവളത്ത് നടക്കുന്ന ആഗോള വിദ്യാഭ്യാസ സംഗമത്തിൽ പെങ്കടുക്കാനെത്തിയ ഉന്നത വിദ്യാഭ്യാസ കൗൺസിൽ ഉപാധ്യക്ഷൻ ടി.പി ശ്രീനിവാസനെ കഴിഞ്ഞദിവസമാണ് എസ്.എഫ് .െഎ പ്രവർത്തകർ കൈയ്യേറ്റം ചെയ്തത്. സേമ്മളന സ്ഥലമായ ലീല ഹോട്ടലിലേക്കെത്തിയ ശ്രീനിവാസനെ പിന്തുടർന്നെത്തിയ എസ്എഫ്െഎ പ്രവർത്തകൻ അടിച്ചു വീഴ്ത്തുകയായിരുന്നു. അക്രമാസക്തരായ പ്രവർത്തകരെ പിരിച്ചുവിടാൻ പിന്നീട് പൊലീസ് ലാത്തിചാർജ് നടത്തി.
എസ്.എഫ്.ഐ നടപടിയെ തള്ളി സി.പി.എം പി.ബി അംഗം പിണറായി വിജയനും ഇന്ന് രംഗത്തെത്തി. ശ്രീനിവാസനെ മർദ്ദിച്ചത് അതിരുകടന്ന നടപടിയാണെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.