ഉമ്മൻചാണ്ടി തുടരുന്നത് ജനാധിപത്യത്തിന് വെല്ലുവിളി–കോടിേയരി
text_fieldsതിരുവനന്തപുരം: വിജിലൻസ് കോടതി വിധി ഹൈകോടതി റദ്ദാക്കിയിട്ടില്ലെന്നും ഇൗ സാഹചര്യത്തിൽ മുഖ്യമന്ത്രിയും ആര്യാടനും തുടരരുതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടു. മാണിയെയും ബാബുവിനെയും വീണ്ടും മന്ത്രിമാരാക്കാൻ ശ്രമം നടക്കുകയാണ്. ഇത് ജനാധിപത്യ വ്യവസ്ഥയോടുള്ള അനാദരവാണെന്നും ധാർമിക വെല്ലുവിളിയാണെന്നും കോടിയേരി പറഞ്ഞു.
മന്ത്രിസ്ഥാനം തിരികെക്കിട്ടാൻ മാണി വിലേപശുന്നു
മന്ത്രിസ്ഥാനം കരസ്ഥമാക്കാനുള്ള ആസൂത്രിത ശ്രമത്തിെൻറ ഭാഗമായാണ് െകഎം മാണി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തുന്നതെന്നും കോടിയേരി ആരോപിച്ചു. ധാർമികത ഉയർത്തിപ്പിടിച്ചാണ് താൻ രാജിവെച്ചതെന്ന മാണിയുടെ പ്രസ്താവന മുഖ്യമന്ത്രിയെ സമ്മർദത്തിലാക്കാനാണ്. താന്‍ കാണിച്ച ധാര്‍മ്മികത മറ്റുള്ളവര്‍ക്ക് ബാധകമല്ലേ എന്ന വെല്ലുവിളിയും മാണി ഉയര്‍ത്തിക്കഴിഞ്ഞു. അമിത് ഷായുമായി കൂടിക്കാഴ്ച നടത്തുമെന്ന് പറഞ്ഞ് ഉമ്മൻചാണ്ടിയെ ഭയപ്പെടുത്തി മന്ത്രിസ്ഥാനം തിരിച്ചു പിടിക്കാനാണ് മാണി ശ്രമിക്കുന്നത്. മാണിയുമായി കൂടിക്കാഴ്ച നടത്താൻ വേണ്ടിയാണ് അമിത് ഷാ കോട്ടയത്ത് വരുന്നത്. ഇത്തരക്കാരെ സംരക്ഷിക്കുകയെ സർക്കാറിന് നിവൃത്തിയുള്ളൂ.
ബാബുവിനെ മന്ത്രിയാക്കുന്നത് ക്വിക് വേരിഫിക്കേഷൻ അട്ടിമറിക്കാൻ
ബാബുവിെൻറ കാര്യത്തിൽ 10 ദിവസത്തിനകം ക്വിക് വേരിഫിക്കേഷൻ റിപ്പോർട്ട് നൽകണമെന്നാണ് ഹൈകോടതി നിർദേശിച്ചിരിക്കുന്നത്. ബാബുവിനെ മന്ത്രിയാക്കുന്നത് ക്വിക് വേരിഫിക്കേഷൻ അട്ടിമറിക്കും. ആരോപണ വിധേയരായവർ മന്ത്രിസ്ഥാനത്ത് എത്തുന്നത് വിജിലൻസിെൻറ സ്വതന്ത്രമായ പ്രവർത്തനം തടസപ്പെടുത്തുമെന്നും കോടിയേരി പറഞ്ഞു.
ഉമ്മൻചാണ്ടിയുെട മുഖ്യമന്ത്രി സ്ഥാനം എണ്ണപ്പെട്ടു കഴിഞ്ഞു. ശക്തമായ ബഹുജന പ്രക്ഷോഭം സർക്കാറിന് നേരിടേണ്ടിവരുമെന്നും കോടിയേരി പറഞ്ഞു. ഫെബ്രുവരി അഞ്ചിന് നിയമസഭയിലേക്ക് മാർച്ച് നടത്തും. സമരങ്ങൾ സമാധാനപരമായിരിക്കണമെന്നും അക്രമത്തിെൻറ മാർഗം സ്വീകരിക്കുന്നതിനോട് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. കോവളത്ത് ആഗോള വിദ്യാഭ്യാസ സംഗമത്തിനിടെ ടി.പി ശ്രീനിവാസനെ കൈയ്യേറ്റം ചെയ്ത നടപടി അംഗീകരിക്കാനാവില്ലെന്നും കോടിയേരി പറഞ്ഞു.
സോളാർ കേസിെൻറ കാർമികത്വം ഉമ്മൻചാണ്ടിക്ക്
സോളാര്‍ കേസിെൻറ മുഖ്യകാര്‍മികത്വം ഉമ്മന്‍ചാണ്ടിക്കു തന്നെയാണ്. സരിത തട്ടിപ്പ് സംഘത്തിെൻറ ഭാഗമാണെന്ന് അറിഞ്ഞത് വൈകിയാണെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞു. സരിത തട്ടിപ്പ്കാരിയാണെന്ന വിവരം മുഖ്യമന്ത്രിയുടെ ഒാഫിസിലെ വനിത പൊലീസുകാർ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നതാണ്. സരിത മുഖ്യമന്ത്രിയുടെ ഒാഫിസിലെയും വീട്ടിലെയും നിയമസഭ ചേംബറിലെയും നിത്യ സന്ദർശകയാണെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. ധാർമികത പറഞ്ഞ് കെ.കെ രാമചന്ദ്രന്‍ മാഷിനെയും കെ.പി വിശ്വനാഥനെയും രാജിവെപ്പിച്ചു. ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുന്നുവെന്ന് എപ്പോഴും പറയുന്ന ഉമ്മന്‍ചാണ്ടിയുടെ ധാര്‍മ്മികതക്കെന്തു സംഭവിച്ചു.
രാജ്നാഥ് സിങ് – ചെന്നിത്തല ഭായ് ഭായ്
കൊലപാതക കേസുകളില്‍ ആർ.എസ്.എസിനും സി.പി.എമ്മിനും രണ്ട്് നീതിയാണെന്ന് കോടിയേരി പറഞ്ഞു. കണ്ണൂരിൽ രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടകേസില്‍ എന്താണ് പൊലീസിെൻറ നടപടി. കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാറിനെ ഉപയോഗിച്ച് സി.പി.എമ്മിനെ തകര്‍ക്കാനാകുമോ എന്നാണ് നോക്കുന്നത്. ആർ.എസ്.എസിെൻറ സമ്മര്‍ദത്തെ തുടര്‍ന്നാണ് പി ജയരാജനെതിരെ സിബിഐ കേസെടുത്തത്. 505 ദിവസം അന്വേഷിച്ചിട്ടും കണ്ടെത്താനാകാത്ത എന്ത് തെളിവാണ് സി.ബി.ഐക്ക് പുതുതായി കിട്ടിയത്. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് നേതാക്കളെ കള്ള കേസില്‍ കുടുക്കാൻ ശ്രമിക്കുന്നതെന്നും കോടിയേരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.