അമ്മയോടൊപ്പം അനുഭവിച്ചറിഞ്ഞത്
text_fieldsഅമ്മയുടെ കൂട്ടുകാരികളില്‍ അധികവും വീടിന് സമീപത്തുള്ള ഉമ്മമാരായിരുന്നു. അതിനാല്‍തന്നെ കുഞ്ഞുനാളിലേ റമദാനും പെരുന്നാളും എന്‍െറ മനസ്സില്‍ നിറമുള്ള സ്നേഹോര്‍മകളാണ്. നോമ്പിന്‍െറ പരിശുദ്ധിയും ചൈതന്യവും എന്‍െറ കുഞ്ഞുമനസ്സിനെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്.റമദാന്‍ ദിനങ്ങളില്‍ നോമ്പുതുറക്കുള്ള ഭക്ഷണങ്ങള്‍ എന്നും ഞങ്ങളുടെ വീട്ടിലുമത്തെുമായിരുന്നു. മിക്ക നോമ്പുതുറകള്‍ക്കും സമീപത്തെ ഉമ്മമാര്‍ അമ്മയെ പ്രത്യേകം ക്ഷണിക്കുമായിരുന്നു. ഏഴുമക്കളില്‍ ഏറ്റവും ഇളയവനായതിനാല്‍ അമ്മയോടൊപ്പം പോകാന്‍ നറുക്ക് വീഴുക എനിക്കായിരുന്നു. കാട്ടാക്കട ക്രിസ്ത്യന്‍ കോളജില്‍ പഠിച്ച കാലത്തും ആഘോഷങ്ങള്‍ക്ക് മാറ്റമുണ്ടായില്ല. എല്ലാം പങ്കിട്ട് ആസ്വദിക്കുന്ന കാലമായിരുന്നു കോളജ് കാലം.
ഇന്ന് പഴയപോലെ പാരസ്പര്യം കാണുന്നില്ല. പണ്ട് എല്ലാം നിറമുള്ള ഓര്‍മകളായിരുന്നു. ഓര്‍മകള്‍ മരവിച്ച ഈ കാലത്ത് ആഘോഷങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും എല്ലാം അതിന്‍േറതായ മരവിപ്പ് ബാധിച്ചിട്ടുണ്ട്. അരാഷ്ട്രീയചിന്തകളാണ് കുട്ടികളെ ഭരിക്കുന്നത്. വളരെ സങ്കുചിതമായ മതജാതി ചിന്തകളില്‍ കുട്ടികള്‍ വഴുതിവീഴുന്നു. നവമാധ്യമങ്ങളിലും സാങ്കേതികവിദ്യകളിലും ആഘോഷങ്ങള്‍ കണ്ടത്തെുന്ന തലമുറയാണ് ഇന്നത്തേത്. ചിരിമറന്ന തലമുറ. മൊബൈലുകളില്‍ മാത്രം സംവദിക്കുന്നു. കമ്പോള സ്വാധീനത്തില്‍ വെറും ആള്‍ക്കൂട്ടമായി മാറി. പണ്ട് സമൂഹത്തില്‍ ജീവിച്ചു. അതിനൊപ്പം കരഞ്ഞു. ഇന്ന് സമൂഹം എന്ന ഒന്ന് ഇല്ലാതായി. പുതിയ തലമുറക്ക് ഇഫ്താറും ഓണവും ഒന്നുമില്ല. അവര്‍ അവരുടേതായ സ്വകാര്യ ആഘോഷങ്ങളിലാണ്.
പണ്ട് അടുത്ത് പിടിച്ചിരുത്തി അമ്മ ആയിരത്തൊന്ന് രാവുകളെക്കുറിച്ചും ബഗ്ദാദിനെക്കുറിച്ചും ഒക്കെ പറഞ്ഞുതന്നിട്ടുണ്ട്. അങ്ങനെയാണ് ‘ബാഗ്ദാദ് ’എന്ന കവിത പിറക്കുന്നത്.
‘ഇത് ബാഗ്ദാദാണമ്മ
പറഞ്ഞൊരറബിക്കഥയിലെ ബാഗ്ദാദ്...’
ഇറാഖില്‍ അമേരിക്ക തീമഴ വര്‍ഷിച്ചപ്പോള്‍ പിറന്ന വരികള്‍. ബഗ്ദാദിലെ കുഞ്ഞുങ്ങളുടെ കരച്ചില്‍ നമ്മുടെ വീട്ടുമുറ്റത്ത് കേള്‍ക്കുന്നപോലെ മലയാളികള്‍ അത് ഏറ്റെടുത്തു. നിരവധി ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. മിക്ക സ്ഥലത്തും റമദാന്‍, പെരുന്നാള്‍ ആഘോഷങ്ങളോടനുബന്ധിച്ചാവും എത്തിച്ചേരുക. മലയാളികളുടെ സ്നേഹം ഏറ്റവും കൂടുതല്‍ അനുഭവിച്ചിട്ടുള്ളത് മറുനാട്ടിലാണ്.
തയാറാക്കിയത്: നിസാര്‍ പുതുവന
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.