ഹെൽമറ്റില്ലെങ്കിൽ പെട്രോൾ ഇല്ല-ഗതാഗത മന്ത്രി വിശദീകരണം തേടി
text_fieldsതിരുവനന്തപുരം: ഹെൽമറ്റ് ഇല്ലെങ്കിൽ പെട്രോൾ നൽകേണ്ടെന്ന നിർദേശം നൽകിയ ഗതാഗത കമീഷണർ ടോമിൻ.ജെ തച്ചങ്കരിയോട് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രൻ വിശദീകരണം തേടി. നയപരമായ കാര്യങ്ങള്‍ നടപ്പാക്കുമ്പോള്‍ വകുപ്പ് മന്ത്രിയോടോ സര്‍ക്കാറിനോടോ ആലോചിക്കണമെന്ന് തച്ചങ്കരിയോട് നിർദേശിച്ചു. മൂൻകൂട്ടി അനുവാദം വാങ്ങാതെ വാര്‍ത്താസമ്മേളനം വിളിച്ച് ഉത്തരവ് പരസ്യപ്പെടുത്തിയതിലാണ് സര്‍ക്കാര്‍ വിശദീകരണം ആരാഞ്ഞിരിക്കുന്നത്. വകുപ്പ് മന്ത്രി അറിയാതെയാണ് തച്ചങ്കരി ഉത്തരവ് പുറപ്പെടുവിച്ചത്.
അതേസമയം ഗതാഗത കമീഷണറോട് വിശദീരണം തേടിയത് നടപടിയായി കണക്കാക്കേണ്ടെന്ന് എ.കെ ശശീന്ദ്രൻ പറഞ്ഞു.
ഹെല്‍മറ്റ് ഇല്ലാതെ ഇരുചക്ര വാഹനങ്ങളില്‍ എത്തുന്നവര്‍ക്ക് പെട്രോള്‍ നല്‍കരുതെന്ന് ഗതാഗത കമീഷണർ കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു. ആദ്യഘട്ടത്തിൽ ആഗസ്റ്റ് ഒന്നുമുതൽ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളില്‍ പരീക്ഷണ അടിസ്ഥാനത്തില്‍ തീരുമാനം നടപ്പാക്കാനായിരുന്നു നീക്കം. പുതിയ നിബന്ധനയില്‍ അപാകത ഉണ്ടെങ്കില്‍ പിന്നീട് പരിശോധിക്കുമെന്ന് ഗതാഗതമന്ത്രി നേരത്തേ അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.