കലക്ടററെ അനുകൂലിച്ചും വിമര്‍ശിച്ചും സോഷ്യല്‍ മീഡിയ
text_fields
കോഴിക്കോട്: കലക്ടര്‍ -എം.പി പോര് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. തന്നെ നവമാധ്യമങ്ങളിലൂടെ അവഹേളിക്കുന്നത് നിര്‍ത്തി കലക്ടര്‍ മാപ്പുപറയണമെന്ന എം.പിയുടെ ആവശ്യത്തോടെയാണ് വിവാദം സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയായത്. ഇതിന് പ്രതികരണമെന്നോണം കുന്നംകുളത്തിന്‍െറ മാപ്പ് തന്‍െറ പേഴ്സണല്‍ ഫേസ്ബുക് അക്കൗണ്ടില്‍ കലക്ടര്‍ എന്‍. പ്രശാന്ത് പോസ്റ്റ് ചെയ്യുകയായിരുന്നു. കലക്ടറുടെ ഈ നടപടിയെ വിമര്‍ശിച്ചും അനുകൂലിച്ചും നിരവധി പേരാണ് പോസ്റ്റിന് കീഴിലായി കമന്‍റ് ചെയ്തിരിക്കുന്നത്. കുന്നംകുളം പോസ്റ്റ് മറ്റു ഓണ്‍ലൈന്‍ മാധ്യമങ്ങളും ഏറ്റെടുത്തതോടെ വെള്ളിയാഴ്ച ‘ബുള്‍സ് ഐ’യുടെ പോസ്റ്റുമായി കലക്ടര്‍ വീണ്ടുമത്തെി. തന്നെ ഉന്നംവെക്കുകയാണെന്ന അര്‍ഥം വരുന്ന തരത്തിലാണ് കലക്ടര്‍ ബുള്‍സ് ഐയുടെ പോസ്റ്റ് ഇട്ടതെന്നാണ് സോഷ്യല്‍ മീഡിയയിലെ സംസാരം. കലക്ടറുടെ നടപടി ജനാധിപത്യത്തിന് യോജിച്ചതല്ളെന്നും അപക്വമായാണ് പ്രതികരിക്കുന്നതെന്നുമുള്ള അഭിപ്രായങ്ങള്‍ ശക്തമാണ്. ജനങ്ങള്‍ തെരഞ്ഞെടുത്ത എം.പിയെ സോഷ്യല്‍ മീഡിയയിലൂടെ ഇത്തരത്തില്‍ കളിയാക്കുന്ന കലക്ടറുടെ നടപടിയെ രൂക്ഷമായ ഭാഷയിലാണ് പലരും വിമര്‍ശിക്കുന്നത്.
എം.പി പറഞ്ഞ ആരോപണങ്ങള്‍ക്ക് കലക്ടര്‍ മറുപടി പറയാതെ കളിയാക്കുന്ന പോസ്റ്റുകളിട്ട് സോഷ്യല്‍ മീഡിയയുടെ കൈയടി വാങ്ങുകയാണെന്ന് ഒരുവിഭാഗവും രാഷ്ട്രീയക്കാരുടെ വിരട്ടലുകളില്‍ ഭയപ്പെടാതെ നിയമം പാലിക്കുകയാണ് കലക്ടറെന്ന് ഒരു വിഭാഗവും വാദിക്കുന്നു. 'ജില്ലാ മജിസ്ട്രേറ്റ് കൂടിയായ കലക്ടര്‍ ആ സ്ഥാനത്തിന്‍െറ അന്തസ്സ് എങ്കിലും കാണിക്കണം, എം.പി ചട്ടവിരുദ്ധമായി പ്രവൃത്തിച്ചാല്‍ അതിനെ നിയമപരമായി നേരിടണം. കാരണം ബോധിപ്പിച്ച് എം.പി ഫണ്ട് റിലീസ് ചെയ്യാതിരിക്കാം. എന്നാല്‍, അതിനുപകരം കൈയടി കിട്ടാന്‍ ഫേസ്ബുക്കില്‍ അതുമിതും പോസ്റ്റ് ചെയ്യുകയല്ല വേണ്ടത്.
ദി കിങ് പോലുള്ള സിനിമകളാണ് പ്രചോദനമെങ്കില്‍ ഒന്നറിയുക സിനിമയല്ല ജീവിതം' എന്നാണ് കലക്ടറെ വിമര്‍ശിച്ചുകൊണ്ടുള്ള ഒരു പോസ്റ്റ്. ഇതിലും വലിയ മാപ്പ് സ്വപ്നത്തില്‍ മാത്രം, രാഷ്ട്രീയക്കാരെ 'ആക്കുന്ന' ഉദ്യോഗസ്ഥരെ സിനിമയിലെ കണ്ടിട്ടുള്ളൂ, ഇതാ ഇപ്പോ നേരിട്ടു കണ്ടു, കലക്ടര്‍ നമ്മുടെ 'ദി കിങ്ങാണ്, കലക്ടര്‍ ബ്രോ ‘മരണമാസാ’ണ് എന്നിങ്ങനെ കലക്ടര്‍ക്ക് പിന്തുണയായും പോസ്റ്റുകള്‍ വ്യാപകമാണ്.
എം.പി ഫണ്ട് ഉപയോഗിച്ചുള്ള പദ്ധതികള്‍ കലക്ടര്‍ പുന$പരിശോധനക്ക് ഉത്തരവിട്ട് വൈകിപ്പിക്കുന്നുവെന്ന എം.കെ. രാഘവന്‍ എം.പിയുടെ പരാമര്‍ശത്തോടെയാണ് വിവാദങ്ങള്‍ തുടങ്ങിയത്. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്താന്‍ അനുവദിക്കില്ളെന്ന് കലക്ടറും മറുപടിയുമായത്തെി. തുടര്‍ന്ന് ജൂണ്‍ 29ന് ഞണ്ടുകളുടെ ചിത്രമടങ്ങിയ വിവാദപരാമര്‍ശങ്ങളോടെയുള്ള പോസ്റ്റുമായി കലക്ടര്‍ സോഷ്യല്‍ മീഡിയയിലത്തെി. കലക്ടര്‍ മാപ്പുപറയമെന്ന് എം.പി പറഞ്ഞതോടെ സിനിമാ സ്റ്റൈലില്‍ 'കുന്നംകുളത്തിന്‍െറ മാപ്പ്' കലക്ടര്‍ ഫേസ്ബുക്കിലിട്ടതോടെ വിവാദത്തിന് ചൂടുപിടിച്ചു.
വെള്ളിയാഴ്ച വൈകുന്നേരത്തോടെ ബുള്‍സ് ഐയുടെ പോസ്റ്റ് ഇട്ട് കലക്ടര്‍ വീണ്ടും വിവാദങ്ങള്‍ ഒന്നുകൂടി കത്തിച്ചു. 'മാപ്പ്' പോസ്റ്റ് വൈറലായതോടെ എതിര്‍ത്തും അനുകൂലിച്ചുമുള്ള പോസ്റ്റുകളും വൈറലായി. കുന്നംകുളം പോസ്റ്റിന് കലക്ടറെ അനുകൂലിച്ച കമന്‍റുകളായിരുന്നു കൂടുതലെങ്കില്‍ വെള്ളിയാഴ്ച വൈകുന്നേരമിട്ട 'ബുള്‍സ് ഐ'യുടെ ഫോട്ടോകൊണ്ടുള്ള 'മുട്ടപ്രയോഗ'ത്തിന് രൂക്ഷവിമര്‍ശമാണ് ഉയരുന്നത്. കലക്ടര്‍ പോസ്റ്റുകളിട്ട് പ്രശ്നം വഷളാക്കുകയാണെന്നാണ് പൊതുവെയുള്ള പ്രതികരണം. ബുള്‍സ് ഐ പോസ്റ്റ് ഇട്ടതോടെ കലക്ടര്‍ മാന്യത വിടരുതെന്ന് പ്രതികരണം ശക്തമായിട്ടുണ്ട്. ഒൗദ്യോഗിക ഫേസ്ബുക് പേജില്‍ അല്ല കലക്ടറുടെ പ്രതികരണമെന്നും കലക്ടര്‍ എന്ന നിലക്കല്ലാതെ തന്‍െറ വ്യക്തിപരമായ പേജില്‍ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്ന അഭിപ്രായവും ഉയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.