Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകുമ്പളം പാലത്തിൽ...

കുമ്പളം പാലത്തിൽ നിന്ന് വീണ റെയിൽവേ ജീവനക്കാരനെ കാണാതായി

text_fields
bookmark_border
കുമ്പളം പാലത്തിൽ നിന്ന് വീണ റെയിൽവേ ജീവനക്കാരനെ കാണാതായി
cancel

കൊച്ചി: കുമ്പളം പാലത്തിൽ നിന്ന് കായലിൽ വീണ റെയിൽവേ ജീവനക്കാരനെ കാണാതായി. ചേർത്തല വാരനാട് സ്വദേശിയും റെയിൽവേ എഞ്ചിനിയർ വിഭാഗം ജീവനക്കാരനുമായ കെ.എസ് വിവേകിനെയാണ് കാണാതായത്. പുലർച്ചെ ഒരു മണിക്ക് കൊല്ലം-എറണാകുളം മെമു ട്രെയിൻ കടന്നു പോയ സമയത്തായിരുന്നു സംഭവം.

ചന്തിരൂർ കുമ്പളം ഭാഗത്ത് ട്രാക്ക് പരിശോധിക്കുന്നതിനിടെയായിരുന്നു അപകടം. മുങ്ങൽ വിദഗ്ധർ കായലിൽ തിരച്ചിലിൽ ആരംഭിച്ചിട്ടുണ്ട്. ഹാർബർ എസ്.ഐ ജോസഫ്‌ സാജന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

മുന്നറിയിപ്പില്ലാതെ മെമു ട്രെയിൻ വന്നതാണ് അപകട കാരണമെന്ന് വിവേകിനൊപ്പം ഉണ്ടായിരുന്ന രണ്ടാമത്തെ ജീവനക്കാരൻ അജേഷ് പറഞ്ഞു. 2015 നവംബറിലാണ് വിവേക് ജോലിയിൽ പ്രവേശിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kumbalam railway
Next Story