എറണാകുളം കലക്ടര്‍ക്കെതിരെ സി.പി.ഐ കോടതിയിലേക്ക്
text_fieldsകൊച്ചി: എറണാകുളത്തെ കലക്ടര്‍-സി.പി.ഐ പോര് കോടതിയിലേക്ക്. കലക്ടര്‍ എം.ജി. രാജമാണിക്യത്തെ മാറ്റണമെന്നാവശ്യപ്പെട്ട് രംഗത്തുള്ള ഭരണകക്ഷിയായ സി.പി.ഐയാണ് കലക്ടര്‍ക്കെതിരെ നിയമ നടപടികള്‍ക്കൊരുങ്ങുന്നത്.
അവാസ്തവമായ കാര്യങ്ങള്‍ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നെന്ന് ചൂണ്ടിക്കാട്ടി കലക്ടര്‍ക്കെതിരെ സി.പി.ഐ ജില്ലാ സെക്രട്ടറിയും മുന്‍ എം.എല്‍.എയുമായ പി. രാജുവാണ് നിയമ നടപടിക്കൊരുങ്ങുന്നത്.
ഹാരിസണ്‍ ഭൂമി ഏറ്റെടുക്കുന്നതില്‍ സ്പെഷല്‍ ഓഫിസര്‍ കൂടിയായ എം.ജി. രാജമാണിക്യത്തെ താന്‍ ഫോണിലൂടെ ഭീഷണിപ്പെടുത്തിയതായി അദ്ദേഹത്തിന്‍െറതായി മാധ്യമങ്ങളില്‍ വന്ന പ്രതികരണത്തിനെതിരെ തിങ്കളാഴ്ച വക്കീല്‍ നോട്ടീസ് അയക്കുമെന്ന് പി. രാജു ‘മാധ്യമ’ത്തോട് പറഞ്ഞു. ഇത്തരമൊരു കാര്യത്തിന് താന്‍ ഇടപെട്ടിട്ടില്ളെന്നും ജീവനക്കാരുടെ പ്രശ്നങ്ങള്‍ മാത്രമാണ് അദ്ദേഹത്തോട് സംസാരിച്ചിട്ടുള്ളൂവെന്നും പി.രാജു വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് കലക്ടര്‍ക്ക് വക്കീല്‍ നോട്ടീസ് അയക്കുന്നത്.
എം.ജി. രാജമാണിക്യത്തെ മാറ്റണമെന്നാവശ്യപ്പെട്ട് ബുധനാഴ്ച മുഖ്യമന്ത്രി പിണറായി വിജയനും റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനും കത്ത് കൈമാറിയ സി.പി.ഐ ജില്ലാ നേതൃത്വം ആവശ്യം സര്‍ക്കാര്‍ പരിഗണിക്കുമെന്ന വിശ്വാസത്തിലാണ്.
എറണാകുളത്ത് പുത്തന്‍വേലിക്കരയില്‍ വിവാദ സന്യാസി സന്തോഷ് മാധവന്‍െറ ഭൂമി കൈമാറ്റത്തിലടക്കം കലക്ടര്‍ വഴിവിട്ട പ്രവര്‍ത്തനം നടത്തിയെന്ന ആരോപണമാണ് സി.പി.ഐ ആരോപിക്കുന്നത്. ജില്ലയില്‍ നടത്തിയ ഭൂമിഗീതം പരിപാടിയില്‍ പിരിച്ചെടുത്ത പണത്തിന്‍െറ നല്ളൊരു ഭാഗം ഇവന്‍റ് മാനേജ്മെന്‍റിന് കൊടുക്കേണ്ടി വന്നുവെന്നും ഇവര്‍ ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.